Posted On
date_range Updated On
date_range തിരച്ചിൽ തുടരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും- പിണറായി
ന്യൂഡൽഹി: ഒാഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരണമെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമനോട് ആശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യത്തൊളിലാളികളുടെ മൃതദേഹം ഒഴുകി നടക്കുന്നതിൽ ആശങ്കയുണ്ട്. നേവിയുടെ തിരച്ചിൽ കാര്യക്ഷമമാക്കണം.
നിലവിലെ സ്ഥിതി കേന്ദ്ര പ്രതിരോധ, ആഭ്യന്തര മന്ത്രിമാരെ അറിയിക്കും. ഇൗ അടിയന്തര സാഹചര്യം നേരിടാൻ കേരളത്തിന് സാമ്പത്തിക സഹായം ആവശ്യമാണ്. കേന്ദ്രം അതിന് തയാറാകണം. കേരളത്തിന് പ്രത്യേക പാേക്കജ് എന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാത്രമേ പറയാനാകൂെവന്നും മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.
വൈകീട്ട് അഞ്ചരക്കാണ് പിണറായി വിജയൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി കുടിക്കാഴ്ച നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.