വഖഫ് സ്​ഥാപനങ്ങൾ വിദ്യാഭ്യാസ നവോഥാനത്തിന് നേതൃത്വം നൽകണം -പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും നവോഥാനത്തിനും  ക്രിയാത്​മക നേതൃത്വം നൽകാൻ വഖഫ് സ്​ഥാപനങ്ങൾക്ക്​ കഴിയണമെന്ന് നിയുക്​ത എം.പി പി.കെ.  കുഞ്ഞാലിക്കുട്ടി. കേരള സ്​റ്റേറ്റ്​ വഖഫ് ബോർഡ് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ഉദ്​ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം.

വഖഫ്​ ഭൂമികൾ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ ഉൾപ്പെടെ തുടങ്ങുന്നതിന്​  പ്രയോജനപ്പെടുത്തണം. അല്ലാത്തപക്ഷം ഇവ അന്യാധീനപ്പെടുന്ന അവസ്​ഥയുണ്ടാകും. കേരളത്തിലെ  വഖഫ്​ സ്വത്തുക്കൾ മഹല്ല്​ കമ്മിറ്റികൾ ജനാധിപത്യപരമായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഭൂമി  പലയിടത്തും ​െവറുതെ കിടക്കുകയാണ്​. നിരുത്തരവാദപരമായി ​ൈകകാര്യം ചെയ്​ തതിനാൽ ഹൈദരാബാദ്​, മുംബൈ ഉൾപ്പെടെ നഗരങ്ങളിലെ കണ്ണായ വഖഫ്​ ഭൂമികളാണ്​  ഇതിനകം നഷ്​ടപ്പെട്ടത്​. ഇൗ അവസ്​ഥ ഇവിടെയുണ്ടാകരുത്​. ഇസ്​ലാമിക്​ ബാങ്കിനെ ലോകം മുഴുവൻ  അംഗീകരിച്ചിട്ടും കേന്ദ്രസർക്കാർ അനുകൂല നടപടികൾ ​ൈകക്കൊള്ളുന്നില്ലെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

Tags:    
News Summary - kerala wakf board pk kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.