തിരുവനന്തപുരം: കേരള സർവകലാശാലയിൽ 45 ബി.ടെക് വിദ്യാർഥികളുടെ ബിരുദ സർട്ടിഫിക്കറ്റ് ദുരൂഹസാഹചര്യത്തിൽ കാണാത ായി. സർട്ടിഫിക്കറ്റുകൾ കണ്ടുകിട്ടുന്നവർ തിരികെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് പരീക്ഷ കൺട്രോളർ ഇേൻറണൽ സർക്കു ലറുമിറക്കി. കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികളുടെ അപേക്ഷയിൽ തയാറാക്കിയ ബിരുദ സർട്ടിഫിക്കറ്റ് അന്തിമ അംഗ ീകാരത്തിനായി പരീക്ഷ കൺട്രോളറുടെയും വൈസ്ചാൻസലറുടെയും ഒാഫിസിലേക്ക് കൈമാറിയതായിരുന്നു. പരീക്ഷ കൺട്രോളറുട െ ഒാഫിസിൽ എത്തിയതായി രേഖയുണ്ട്. പിന്നീട് എങ്ങോട്ടുപോയെന്നതിന് രേഖയില്ല.
29 സർട്ടിഫിക്കറ്റുകളടങ ്ങിയ ഒരു കെട്ട് കഴിഞ്ഞ മേയ് മൂന്നിനാണ് പരീക്ഷ കൺട്രോളറുടെ ഒാഫിസിലേക്ക് കൈമാറിയത്. മേയ് നാലിന് 16 സർട്ടിഫിക്കറ്റുകളടങ്ങിയ മറ്റൊരു കെട്ടും നൽകി. പരീക്ഷ കൺട്രോളറുടെ അംഗീകാരത്തിനുശേഷമാണ് ബിരുദ സർട്ടിഫിക്കറ്റുകൾ ഒപ്പുവെക്കാനായി വൈസ്ചാൻസലറുടെ ഒാഫിസിലേക്ക് കൈമാറേണ്ടത്. സർട്ടിഫിക്കറ്റുകൾ ഒപ്പിട്ട് തിരികെ എത്താതിരുന്നതോടെ ബന്ധപ്പെട്ട സെക്ഷനിലുള്ളവർ നടത്തിയ അന്വേഷണത്തിലാണ് നഷ്ടപ്പെട്ടതായി വ്യക്തമായത്. സർട്ടിഫിക്കറ്റ് കാണാതായെന്ന് വ്യക്തമായ പരീക്ഷ കൺട്രോളർ പ്രത്യേക ഇേൻറണൽ സർക്കുലർ പുറപ്പെടുവിച്ചു.
വൈസ്ചാൻസലർക്ക് സമർപ്പിച്ച ബിരുദ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കണ്ടുകിട്ടുന്നവർ ജൂലൈ എട്ടിനകം തിരികെ ഏൽപിക്കാൻ നിർദേശിച്ചുള്ള സർക്കുലർ ജൂലൈ ഒന്നിനാണ് പുറത്തിറക്കിയത്. ഇതിനിടെ നേരത്തേ തയാറാക്കിയ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി പുതിയ ബിരുദ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിനായുള്ള നീക്കവും നടന്നു. സംഭവമറിഞ്ഞ വൈസ്ചാൻസലർ പരീക്ഷ കൺട്രോളറുടെ സർക്കുലർ റദ്ദാക്കാനും പൊലീസ് അന്വേഷണത്തിന് കൈമാറാനും നിർദേശിച്ചു. ഒേട്ടറെ വിദ്യാർഥികൾ സർട്ടിഫിക്കറ്റ് ലഭിക്കാതെ സർവകലാശാലയെ സമീപിച്ചുതുടങ്ങിയതോടെയാണ് തയാറാക്കിയവ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്.
പരീക്ഷ ഭവനിലെ ബന്ധപ്പെട്ട സെക്ഷനിൽ തയാറാക്കിയാണ് സർട്ടിഫിക്കറ്റുകൾ പരീക്ഷ കൺേട്രാളറുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നത്. വൈസ്ചാൻസലർക്ക് സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ കാണാതായെന്ന രീതിയിൽ പരീക്ഷ കൺട്രോളർ സർക്കുലർ പുറപ്പെടുവിച്ചതും വിമർശന വിധേയമായി. പരീക്ഷ കൺട്രോളറുടെ ഒാഫിസിൽ ഫയലുകളുടെ കൈമാറ്റരേഖകൾ നേരാംവണ്ണം സൂക്ഷിക്കുന്നില്ലെന്ന പരാതി നേരത്തേ തന്നെ ഉയർന്നിരുന്നു.
അന്വേഷണത്തിന് നിർദേശം നൽകി -വി.സി
തിരുവനന്തപുരം: സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടത് സ്ഥിരീകരിച്ച് വൈസ്ചാൻസലർ ഡോ.വി.പി. മഹാദേവൻപിള്ള. സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ബുധനാഴ്ചയാണ് സംഭവം തെൻറ ശ്രദ്ധയിൽപെട്ടതെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ നിർദേശിച്ചതായും വി.സി ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.