തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സെഷൻ ഓഫിസർ എ. വിനോദിനെതിരെ പൊലീസ് കേസെടുത്തു. ചതി, വിശ്വാസവഞ്ചന, ഐ.ടി ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേൻറാൺമെൻറ് പൊലീസ് കേസെടുത്തത്. രജിസ്ട്രാറുടെ പരാതിയിലാണ് നടപടി.
ഗുരുതര ക്രമക്കേടിൽ ഒരുദ്യോഗസ്ഥനെ മാത്രം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
ബി.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിലെ മാർക്കുകളാണ് തിരുത്തിയത്. ഒരു വിദ്യാർഥിയുടെ മാർക്കിലാണ് ആദ്യം തിരിമറി വ്യക്തമായത്. തുടർന്നുള്ള പരിശോധനയിൽ എഴുപതിലേറെ വിദ്യാർഥികളുടെ മാർക്കുകളിൽ വ്യത്യാസം വരുത്തിയതായി കണ്ടെത്തി. ബി.എസ്സി കമ്പ്യൂട്ടർ സയൻസ് ബാച്ചിലെ വിദ്യാർഥികളുടെ മാർക്ക് സോഫ്റ്റ്വെയറിൽ കയറി തിരുത്തിയെന്നാണ് കണ്ടെത്തൽ. സംഭവം വാർത്തയായതിന് പിന്നാലെ എ. വിനോദിനെ സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ ഏറെ ശ്രദ്ധ നൽകേണ്ട സോഫ്റ്റ്വെയറിൽ കയറി മാർക്ക് തിരുത്താൻ സെഷൻ ഓഫിസർ മാത്രം ശ്രമിച്ചാൽ സാധ്യമാകുമോ എന്നാണ് ഉയരുന്ന ആക്ഷേപം. ഒരു ഉദ്യോഗസ്ഥൻ മാത്രം വിചാരിച്ചാൽ ഇത്തരത്തിലുള്ള തട്ടിപ്പ് നടക്കില്ലെന്ന് സർവകലാശാല ജീവനക്കാർ തന്നെ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം േവണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പരീക്ഷ കണ്ട്രോളർ ഉത്തരവാദിത്തം പറയേണ്ട സാഹചര്യത്തിൽ ആ നിലക്കും നടപടിയും അന്വേഷണങ്ങളും നീങ്ങിയിട്ടുമില്ല. ഇതെല്ലാം ഒത്തുകളിയാണെന്ന ആേക്ഷപവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.