ലോ അക്കാദമി: ഒന്നാം പ്രതി കേരള സർവകലാശാലയെന്ന്​ കെ.എസ്​ രാധാകൃഷ്​ണൻ

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ ഒന്നാം പ്രതി കേരള സർവകലാശാലയാ​െണന്ന്​ മുൻ പി.എസ്​. സി ചെയർമാൻ കെ.എസ്​ രാധാകൃഷ്​ണൻ. എല്ലാ രാഷ്​ട്രീയ കക്ഷികൾക്കും വിഷയത്തിൽ പങ്കുണ്ട്​. എന്നാൽ എല്ലാവരും പരസ്​പരം പഴിചാരി രക്ഷ​െപ്പടാൻ ശ്രമിക്കുകയാണെന്നും​ അദ്ദേഹം പഞ്ഞു.

സർ സി.പി പിടിച്ചെടുത്ത ഭൂമി സ്വാതന്ത്ര്യം കിട്ടിയപ്പോൾ നടരാജപിള്ളയുടെ കുടുംബത്തിന്​ തിരിച്ച്​ കൊടുക്കണമായിരുന്നു. ഭൂമി തിരിച്ച്​​ വേണമെന്ന്​ കുടുംബത്തി​​െൻറ അപേക്ഷ നിലനിൽക്കു​േമ്പാൾ തന്നെ അന്നത്തെ റവന്യൂ മന്ത്രി എം.എൻ ഗോവിന്ദൻ നായർ അത്​ ലോ അക്കാദമിക്ക്​ പാട്ടത്തിനു നൽകി.

അന്ന്​ ലോ അക്കാദമിക്ക്​ സർക്കാറിൽ നിന്ന്​ ലഭിച്ച ആനുകൂല്യം എല്ലാ രാഷ്​ട്രീയ പാർട്ടികളും ഇപ്പോഴും നൽകുന്നു. ഒരു കോളജിലും സീറ്റ്​ ലഭിക്കാത്ത പലരും രാഷ്​ട്രീയ പിൻബലത്തിൽ നിയമവിദ്യാഭ്യാസം പൂർത്തിയാക്കിയത്​ ഇവിടെ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - kerala university is the first accused in the case of law academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.