തിരുവനന്തപുരം: ഭിന്നലിംഗക്കാർക്കായുള്ള കോൺഗ്രസിെൻറ സംഘടന കേരള പ്രദേശ് ട്രാൻസ് ജെൻഡേഴ്സ് കോൺഗ്രസ് ഒൗദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.ടി.ജി.സി ലോഗോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനാവരണം ചെയ്തു. സംഘടനയുടെ ഐ.ഡി കാർഡ് വിതരണം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു.
സംഘടനയുടെ തുടക്കം കോൺഗ്രസ് ചരിത്രത്തിലെ നാഴികക്കല്ലാണെന്നും സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് ഭിന്നലിംഗക്കാരെ എത്തിക്കുന്നതിനായാണ് സംഘടനയുടെ രൂപീകരണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ വനിതാ വിഭാഗമായ മഹിളാ കോണ്‍ഗ്രസിന്‍റെ ദേശീയ ജനറല്‍ സെക്രട്ടറിയായി ട്രാന്‍സ്ജെൻഡർ ആക്റ്റിവിസ്റ്റ് അപ്സര റെഡ്ഡിയെ കഴിഞ്ഞ വർഷം നിയമിച്ചിരുന്നു.
കെ.പി.സി.സി വൈസ് പ്രസിഡൻറ് ശരത്ചന്ദ്ര പ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി അനിൽ കുമാർ, പാലോട് രവി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.