വി​ദ്വേ​ഷ പ്ര​സം​ഗം: എ​ള​മ​രം ക​രീ​മി​നെ​തി​രെ ‘മാ​ധ്യ​മ’​ത്തി​ന്റെ പ​രാ​തി

കോ​ഴി​ക്കോ​ട്: ‘മാ​ധ്യ​മം’ പ​ത്ര​ത്തി​നെ​തി​രെ വി​ദ്വേ​ഷ​വും വി​ഭാ​ഗീ​യ​ത​യും സൃ​ഷ്ടി​ക്കു​ന്ന പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യ​തി​ന് മു​തി​ർ​ന്ന സി.​​പി.​​എം നേ​​താ​​വും സി.​​ഐ.​​ടി.​​യു ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ എ​​ള​​മ​​രം ക​​രീ​​മി​​നെ​തി​രെ മാ​നേ​ജ്മെ​ന്റ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

സെ​​പ്റ്റം​​ബ​​ർ മൂ​​ന്നി​​ന് കോ​​ഴി​​ക്കോ​​ട് സം​​യു​​ക്ത ട്രേ​​ഡ് യൂ​​ണി​​യ​​ൻ ആ​​ക്ഷ​​ൻ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ‘മാ​​ധ്യ​​മം’ ദി​​ന​​പ​​ത്ര​​ത്തി​​നെ​​തി​​രെ സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​യി​​ൽ പ്ര​സം​ഗി​ക്ക​വെ, മാ​ധ്യ​മ​ത്തി​നെ​തി​രെ വം​ശീ​യാ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച ക​രീം, സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ സ്പ​ർ​ദ്ധ​യും വ​ർ​ഗീ​യ ചേ​രി​തി​രി​വും ഉ​ണ്ടാ​ക്കാ​നാ​യി ബോ​ധ​പൂ​ർ​വം ശ്ര​മി​ച്ചെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പൊ​തു​സ​മൂ​ഹ​ത്തി​ൽ ‘മാ​ധ്യ​മ’​ത്തെ ഇ​ക​ഴ്ത്തു​ന്ന​തി​നും ജീ​വ​ന​ക്കാ​രെ പ​ര​സ്പ​രം ഭി​ന്നി​പ്പി​ക്കു​ന്ന​തി​നും വം​ശീ​യ വി​കാ​രം ഇ​ള​ക്കി വി​ടാ​നു​മാ​ണ് പ്ര​സം​ഗ​ത്തി​ൽ ശ്ര​മി​ച്ച​ത്. ഇ​തി​നെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് ചേ​വാ​യൂ​ർ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Hate speech: Madhyamam files complaint against Elamaram Kareem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.