കോഴിക്കോട്: ഞായറാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 29 വ്യാഴാഴ്ച ബലിപെരുന്നാളായിരിക്കുമെന്ന് ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നാഇബ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.പി. അബൂബക്കര്‍ ഹസ്‌റത്ത്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൊലവി, കടക്കല്‍ അബ്ദുല്‍അസീസ് മൗലവി എന്നിവര്‍ അറിയിച്ചു.
കോഴിക്കോട്: ഞായറാഴ്ച കേരളത്തിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ദുൽഖഅദ് 30 പൂർത്തിയാക്കി ജൂൺ 20 ദുൽഹിജ്ജ ഒന്നായിരിക്കുമെന്നും ബലിപെരുന്നാൾ 29ന് വ്യാഴാഴ്ചയായിരിക്കുമെന്നും കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി അറിയിച്ചു.
തിരുവനന്തപുരം: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 29 (വ്യാഴാഴ്ച) ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
ദുൽഖഅദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ജൂൺ 20ന് ദുൽ ഹജ്ജ് ഒന്നും ജൂൺ 29ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു.
കോഴിക്കോട്: ഞായറാഴ്ച സൂര്യാസ്തമയത്തിനുശേഷം പിറവി ചന്ദ്രൻ ഉണ്ടായിരുന്നതിനാലും സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതിനാലും ദുൽഹിജ്ജ ഒന്ന് ജൂൺ 18 തിങ്കളാഴ്ചയും അറഫാ നോമ്പ് അറഫ ദിനമായ ജൂൺ 27ന് ചൊവ്വാഴ്ചയും ആയിരിക്കുമെന്ന് കെ.എൻ.എം മർക്കസുദ്ദഅ്വ ക്രസന്‍റ് വിങ് ചെയർമാൻ പി. അബ്ദുൽ അലി മദനി അറിയിച്ചു. പെരുന്നാൾ ആഘോഷം സാമൂഹിക ഐക്യം കാത്തുസൂക്ഷിച്ച് കൊണ്ടാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.