ഡോ. നിലാദ്രി ശേഖർ ചാറ്റർജി, ഡോ. സി.എസ്. അനൂപ്,  ഡോ. സി.ആർ. ജയനാരായണൻ, ഡോ. എ.എം. റമിയ

നാല്​ ശാസ്ത്രജ്ഞർക്ക്​ ശാസ്ത്ര കൗൺസിൽ പുരസ്കാരം

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക കൗൺസിൽ യുവ ശാസ്ത്രജ്ഞ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ബയോകെമിസ്ട്രി ആൻഡ് ന്യൂട്രീഷ്യൻ ഡിവിഷനിലെ ഡോ. നിലാദ്രി ശേഖർ ചാറ്റർജി, വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഏവിയോണിക്സ് വിഭാഗം അസോ. പ്രഫസർ ഡോ. സി.എസ്. അനൂപ്, എർത്ത് ആൻഡ് സ്പേസ് സയൻസ് വിഭാഗം അസി.​ പ്രഫസർ ഡോ. എ.എം. റമിയ, പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാത്തമാറ്റിക്സ് വിഭാഗം അസി. പ്രഫസർ ഡോ. സി.

ആർ. ജയനാരായണൻ എന്നിവർക്കാണ്​ പുരസ്‌കാരം. ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയ ഗവേഷണ നേട്ടങ്ങൾ കൈവരിക്കുന്നവർക്കാണ് പുരസ്‌കാരം.

50,000 രൂപ കാഷ് അവാർഡും മുഖ്യമന്ത്രിയുടെ സ്വർണ മെഡലും പ്രോജക്ടുകൾക്ക്​ 50 ലക്ഷം വരെ ധനസഹായവും ലഭിക്കും. ഒരു അന്തർദേശീയ സമ്മേളനത്തിന്​ യാത്രാ സഹായവും നൽകും. ഫെബ്രുവരി 10ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നടക്കുന്ന സയൻസ് കോൺഗ്രസിൽ മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

Tags:    
News Summary - Kerala State Council for Science, Technology & Environment Award for four scientists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.