റംഷീന റഷീദ്

മാതാവിൽ നിന്ന് കേട്ട് പഠിച്ചു; ഉറുദു കവിത രചനയിൽ എ.ഗ്രേഡ്

കൊല്ലം: ഉറുദു അധ്യാപികയായ മാതാവിൽ നിന്നും കേട്ടു പഠിച്ച ഉറുദുവിൽ കവിതാ രചന നടത്തി ഹയർ സെക്കൻ്ററി വിഭാഗത്തിൽ തലശ്ശേരി പാനൂർ മുകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ റംഷീനാ റഷീദ് എ.ഗ്രേഡ് നേടി. കുട്ടിയുടെ വിലാപം എന്ന വിഷയത്തിൽ ഫലസ്തീനിലെ ഗസയിൽ കൊല്ലപ്പെടുന്ന കുരുന്നുകളെക്കുറിച്ചുള്ള കവിത ഉറുദുവിൽ എഴുതിയാണ് എ.ഗ്രേഡ് നേടിയത്.സംസ്ഥാന ശാസ്ത്രമേളയിൽ മാത് സ് ഫെയർ ഗെയിമിലും റംഷീനയ്ക്ക് ഗ്രേഡ് ലഭിച്ചിരുന്നു. സ്കൂളിൽ ഉറുദു പഠിച്ചിട്ടില്ലാത്ത റംഷീന. ചെണ്ടയാട് സരസ്വതി വിജയം യു.പി.എസിലെ ഉറുദു അധ്യാപികയായ മാതാവ് ആബിദയിൽ നിന്നാണ് ഉറുദു പഠിച്ചത്. പിതാവ് റഷീദ് ഗൾഫിലാണ്.  

Tags:    
News Summary - kerala school kalolsavam- urudu poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.