പുലികളായി കണ്ണൂർ, കപ്പ് ഇങ്ങെടുക്കുമെന്ന് തൃശൂരും കോഴിക്കോടും

തൃശൂർ: 64-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആതിഥേയരെ മുട്ടുകുത്തിച്ച് കപ്പടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് കണ്ണൂരിലെ പുലികൾ. അവസാന ദിവസത്തിലേക്ക് എത്തുമ്പോൾ കിരീടപ്പോരാട്ടവും ആവേശകരം. ആദ്യ ദിവസം മുതൽ വ്യക്തമായ മുന്നേറ്റം നടത്തിയ കണ്ണൂർ നാലാം ദിവസവും ഒന്നാമതാണ്.

1008 പോയന്റുള്ള കണ്ണൂരിന് പിന്നിൽ 1003 പോയന്റോടെ തൃശൂരും 998 പോയന്റുമായി കോഴിക്കോടുമാണ് രണ്ടാമത്. നാലാം സ്ഥാനത്തുള്ള പാലക്കാടിന് 990 പോയന്റാണുള്ളത്.

കഴിഞ്ഞ വർഷത്തെ പോലെ ഏറ്റവും ആവേശകരമായ കിരീടപോരാട്ടമായിരിക്കും ഇത്തവണയുമെന്ന സൂചനകളാണ് അവസാന മത്സരങ്ങളിലും ലഭിക്കുന്നത്. കഴിഞ്ഞ തവ ണ പാലക്കാടിനെ ഒരു പോയൻ്റിന് പിന്തള്ളിയാണ് കാൽനൂറ്റാണ്ടിന് ശേഷം തൃശൂർ കിരീടം നേടിയത്.

പോയന്റ് നില

District HS HSS total HS Arabic HS Sanskrit

1 Kannur 484 524 1008 95 95

2 Thrissur 479 524 1003 95 93

3 Kozhikode 470 528 998 95 95

4 Palakkad 464 529 993 95 95

5 Kollam 457 507 964 95 95

6 Malappuram 458 503 961 93 95

7 Thiruvananthapuram 451 506 957 95 93

8 Ernakulam 452 504 956 95 95

9 Kasaragod 441 484 925 95 93

10 Kottayam 457 465 922 91 91

11 Wayanad 449 468 917 95 90

12 Alappuzha 433 479 912 91 91

13 Pathanamthitta 423 452 875 64 95

14 Idukki 393 438 831 87 80

Tags:    
News Summary - kerala school kalolsavam 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.