തൃശൂർ: ഈ വർഷത്തെ ശാസ്ത്ര പുരസ്കാരം ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.എസ്. സോമനാഥിന് സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ശാസ്ത്ര-സാങ്കേതിക രംഗത്ത് മികച്ച സംഭാവന നൽകിയവർക്ക് സംസ്ഥാന സർക്കാർ നൽകുന്നതാണ് പുരസ്കാരം.
ഡോ. വൃന്ദ മുകുന്ദൻ, ഡോ. വി.എസ്. ഹരീഷ് എന്നിവർക്ക് ഈ വർഷത്തെ യുവ ശാസ്ത്രജ്ഞ പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു. വി. ദീപക്കിന്റെ ‘നിർമിത ബുദ്ധി കാലത്തിൽ സാമൂഹിക രാഷ്ട്രീയ ജീവിതം’ എന്ന രചന ജനപ്രിയ ശാസ്ത്രസാഹിത്യത്തിനും ഡോ. സതീഷ് പോളിന്റെ ‘അണുഭൗതികത്തിലെ സങ്കൽപനങ്ങൾ’ എന്ന രചന വൈജ്ഞാനിക ശാസ്ത്രസാഹിത്യത്തിനുമുള്ള പുരസ്കാരം നേടി. ശാസ്ത്ര പത്രപ്രവർത്തനത്തിന് ദിലീപ് മലയാലപ്പുഴയും അർഹനായി. മികച്ച ശാസ്ത്രജ്ഞക്കുള്ള പുരസ്കാരത്തിന് ജവഹർ ലാൽ നെഹ്റു ബൊട്ടാണിക്കൽ ഗാർഡനിലെ ഡോ. എസ്.ആർ. സുജയും അർഹയായി. ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രബന്ധങ്ങൾ അവതരിപ്പിച്ച വിദ്യാർഥികളെ മുഖ്യമന്ത്രി ആദരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് തയാറാക്കിയ കാലാവസ്ഥ പ്രസ്താവന മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും ചേർന്ന് പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.