കേരളം സുരക്ഷിത ഭക്ഷണ ഇടം: 247 പരിശോധനകള്‍, നാല് സ്ഥാപനങ്ങള്‍ അടപ്പിച്ചു

തിരുവനന്തപുരം: 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി 247 പരിശോധനകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയതായി മന്ത്രി വീണ ജോര്‍ജ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങളും വൃത്തിഹീനമായി പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങളും ഉള്‍പ്പെടെ നാല് സ്ഥാപനങ്ങള്‍ അടപ്പിച്ചു.

കൊല്ലം ജില്ലയിലെ രണ്ട് സ്ഥാപനങ്ങളും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ സ്ഥാപനവുമാണ് അടപ്പിച്ചത്. ന്യൂനതകള്‍ കണ്ടെത്തിയ 56 സ്ഥാപനങ്ങള്‍ക്ക് അവ പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കി. 39 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിയ്ക്കുന്നതാണ്.

ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 15 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധനകള്‍ നടത്തിവരുന്നു. പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Kerala safe food spot: 247 inspections, four establishments closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.