സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ ആദിവാസി സ്​ത്രീ മരിച്ചു

മ​ഞ്ചേരി: സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ ആദിവാസി സ്​ത്രീ മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അട്ടപ്പാടി കൊളപ്പടിക ആദിവാസി ഊരിലെ മരുതിയാണ്​ മരിച്ചത്​. 73 വയസായിരുന്നു.

വൈകുന്നേരത്തോടെയാണ്​ മരണം സ്​ഥിരീകരിച്ചത്​. നേരത്തേ കോവിഡ്​ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ശരീരത്തി​െൻറ ഒരു ഭാഗം തളർന്നതിനെ തുടർന്ന്​ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ വെള്ളിയാഴ്​ച മഞ്ചേരി മെഡിക്കൽ കോളജിലേക്ക്​ മാറ്റുകയായിരുന്നു. രോഗബാധയുടെ ഉറവിടം വ്യക്തമല്ല.

അട്ടപ്പാടിയിൽ ആദ്യമായാണ് കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. ആദിവാസി വിഭാഗ ത്തിൽ സംസ്ഥാനത്ത് സംഭവിച്ച ആദ്യ കോവിഡ് മരണവുമാണ് അട്ടപ്പാടിയിൽ സംഭവിച്ചത്. അട്ടപ്പാടിയിൽ ഇതുവരെ സമ്പർക്കത്തിലൂടെ രോഗം സ്​ഥിരീകരിച്ചിരുന്നില്ല. വിദേശത്തുനിന്നെത്തിയവർക്കും മറ്റു സംസ്​ഥാനങ്ങളിൽനിന്നെത്തിയവർക്കും മാത്രമാണ്​ രോഗം സ്​ഥിരീകരിച്ചിരുന്നത്​. 

പുതൂർ പഞ്ചായത്തിലെ ഇലച്ചിവഴി ആദിവാസി ഊരിലെ 21 കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സക്കായി പോയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.