സംസ്​ഥാനത്ത്​ പുതുതായി ഒമ്പതുപേർക്ക്​ കോവിഡ്​

തിരുവനന്തപുരം: സംസ്ഥാനത്ത്​ പുതുതായി ഒമ്പതുപേർക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വ ിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂരിൽ നാലുപേർക്കും ആലപ്പുഴ രണ്ട്​, കാസർകോട്​, പത്തനം തിട്ട, തൃശൂർ ഒന്ന് ​ വീതവുമാണ്​ പുതുതായി ​രോഗം സ്​ഥിരീകരിച്ചത്​.

വിദേശത്തുനിന്നെത്തിയ നാലുപേർക്കും ഡൽഹി നിസാമുദ്ദീനിൽ നിന്നെത്തിയ രണ്ടുപേർക്കു​മാണ്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​​. സമ്പർക്കം മൂലം മൂന്നുപേർക്കും​ രോഗം ബാധിച്ചു. 13 പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ബുധനാഴ്​ച​ 169 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം, തൃ​ശൂർ ജില്ലകളിൽനിന്ന്​ മൂന്നുപേർ വീതവും ഇടുക്കി, കോഴിക്കോട്​, വയനാട്​ ജില്ലകളിൽനിന്ന്​ രണ്ട​ുപേർ വീതവും കണ്ണൂരിൽ നിന്നും ഒരാൾക്കുമാണ്​ പരിശോധന ഫലം നെഗറ്റീവായത്​. ഇതുവരെ 345 പേർക്കാണ്​ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചത്​. 259 പേർ ഇപ്പോൾ ചികിത്സയിലുണ്ട്​. സംസ്​ഥാനത്ത്​ 1,40,474 പേരാണ്​ ഇപ്പോൾ നിരീക്ഷണത്തിലുള്ള​തെന്നും മുഖ്യമന്ത്രി പറഞ്ഞു.

1,39,725 പേർ വീടുകളിലും 749പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്​. ഇതുവരെ 11,986 സാമ്പിളുകൾ പരിശോധനക്ക്​ അയച്ചു. 10,906 എണ്ണം രോഗബാധയില്ലെന്ന്​ കണ്ടെത്തി. നിസാമുദ്ദീൻ സ​േമ്മളനത്തിൽ പ​െങ്കടുത്ത 212 പേരെ കണ്ടെത്തി. അതിൽ ഇന്നത്തെ രണ്ടുൾപ്പെടെ പതിനഞ്ചുപേർക്ക​്​ കോവിഡ്​ ബാധ കണ്ടെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ​

Tags:    
News Summary - Kerala Reports New Covid Cases Pinarayi Vijayan -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.