കോഴിക്കോട് പുതിയ വിമാനത്താവളമെന്ന കേന്ദ്ര ആവശ്യം കേരളം തള്ളി

മലപ്പുറം: കോഴിക്കോട് പുതിയ വിമാനത്താവളമെന്ന കേന്ദ്ര ആവശ്യം ഇന്ന് കരിപ്പൂരിൽ ചേർന്ന യോഗം തള്ളി. കരിപ്പൂരിൽ റൺവേ വികസനം നടത്തണമെന്നും വലിയ വിമാനങ്ങൾ അടിയന്തിരമായി പുന:സ്ഥാപിക്കണമെന്നും യോഗം ആവശ്യപെട്ടു. മന്ത്രിമാരായ പി.എ മുഹമ്മദ്‌ റിയാസ്, അബ്ദു റഹ്മാൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

നേരത്തെ നിർത്തിവെച്ച വലിയ വിമാനങ്ങളുടെ സർവീസ്​ കരിപ്പൂരിൽ ഉടൻ പുന:സ്​ഥാപിക്കണമെന്ന ആവശ്യം ശക്​തമാണ്​. കരിപ്പൂരിലെ വലിയ വിമാനങ്ങളുടെ സർവീസ്​ നിർത്തിയ നടപടി ഇല്ലാത്ത സുരക്ഷ പ്രശ്​നങ്ങളുന്നയിച്ച്​ നീണ്ടികൊണ്ടു പോകുന്നതിന്​ പിറകിൽ ദുരൂഹമായി താൽപര്യങ്ങളുണ്ടെന്ന ആ​ക്ഷേപവും ശക്​തമാണ്​. മറ്റു സ്വകാര്യ വിമാനതാവളങ്ങൾക്ക്​ ഗുണകരമാകാനാണ്​ കരിപ്പൂരിലെ വലിയ വിമാനങ്ങളുടെ സർവീസ്​ നിർത്തിയതെന്നതാണ്​ ശക്​തമായ വിമർശനം.  

ഇതിനിടയിലാണ്​ കോഴിക്കോട്​ പുതിയ വിമാനതാവളമെന്ന ആവശ്യം കേന്ദ്രം ഉന്നയിച്ചത്​. കരിപ്പൂരിന്​ തകർക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്​തമാണ്​. 

Tags:    
News Summary - Kerala rejects central demand for new Kozhikode airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.