തിരുവനന്തപുരം: ഇ-ഗവേണൻസ് വഴിയുള്ള പൊതുസേവന നിർവഹണത്തിലെ മികവിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. കേന്ദ്ര സർക്കാറിന്റെ ഭരണപരിഷ്കാര-പൊതുപരാതി വകുപ്പ് (DARPG) സമർപ്പിച്ച നാഷനൽ ഇ-ഗവേണൻസ് സർവിസ് ഡെലിവറി അസസ്മെന്റ് പ്രകാരമാണ് ഈ അംഗീകാരം.
ധനകാര്യം, തൊഴിൽ, വിദ്യാഭ്യാസം, തദ്ദേശഭരണം, സാമൂഹികക്ഷേമം, പരിസ്ഥിതി, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ ഇ-ഗവേണൻസ് വഴിയുള്ള മികവ് കണക്കാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. വിവരസാങ്കേതികവിദ്യാസങ്കേതങ്ങളുപയോഗിച്ച് സർക്കാർ സേവനങ്ങളുടെ കൂടുതൽ മെച്ചപ്പെട്ട നിർവഹണം സാധ്യമാക്കാൻ കഴിഞ്ഞതുമൂലമാണ് ഏറ്റവും കൂടുതൽ സ്കോർ നേടാൻ കേരളത്തിന് കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സുതാര്യവും എളുപ്പവും മെച്ചപ്പെട്ടതുമായ സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അവകാശമാണെന്ന ഇടത് സർക്കാറിന്റെ ഉറച്ചനിലപാടിനുള്ള അംഗീകാരം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.