തബ്​ലീഗ്​ സമ്മേളനം കോവിഡ്​ പടർത്തിയെന്ന്​ പി.എസ്​.സി

തിരുവനന്തപുരം: നിസാമുദ്ദീനിലെ തബ്​ലീഗ്​ സമ്മേളനത്തിനെതിരെ സംഘ്​പരിവാർ ശക്​തികൾ ഉന്നയിച്ച ആരോപണം ഏറ്റെടുത്ത്​ കേരള പി.എസ്​.സിയുടെ ഒൗദ്യോഗിക പ്രസിദ്ധീകരണം. പി.എസ്​.സി ബുള്ളറ്റിനിലാണ്​ തബ്​ലീഗ്​ സമ്മേളനം രാജ്യത്ത്​ കോവിഡ്​ പടർത്തിയെന്ന ആരോപണം അതേപടി പകർത്തിയത്​. 

ഏപ്രിൽ 15​​​െൻറ ലക്കത്തിൽ സമകാലികം പംക്​തിയിൽ 19ാമത്തെ പ്രസ്​താവന ഇങ്ങനെ: ‘രാജ്യത്തെ നിരവധി പൗരൻമാർക്ക്​ കോവിഡ്​ 19 ബാധയേൽക്കുവാൻ കാരണമായ തബ്​ലീഗ്​ മത സമ്മേളനം നടന്നത്​ നിസാമുദ്ദീൻ (ന്യൂഡൽഹി)’. ​കഴിഞ്ഞ ഒരു മാസത്തെ വിവരങ്ങൾ ചുരുക്കി പറയുന്നതാണ്​ പംക്​തി. 

േകാവിഡ്​ കാലത്തും വിദ്വേഷ പ്രചാരണത്തിനായി ബി.ജെ.പിയും സംഘ്​പരിവാർ ശക്​തികളും ഉപയോഗിച്ച ആരോപണമാണ്​ കേരളത്തിലെ ഭരണഘടന സ്​ഥാപനമായ പി.എസ്​.സിയുടെ ഒൗദ്യോഗിക പ്രസിദ്ധീകരണത്തിൽ ഇടംപിടിച്ചത്​. സംഘ്​പരിവാർ ആരോപണം വിദ്വേഷ പ്രചാരണത്തി​​​െൻറ ഭാഗമായിരുന്നുവെന്ന്​ വ്യക്​തമായിട്ടും പി.എസ്​.സി തബ്​ലീഗ്​ സമ്മേളനത്തെ വെറുതെ വിടാൻ തയാറായില്ല. 

എ. ശ്രീകുമാർ, ബി. രാജേഷ്​കുമാർ എന്നിവർ ചേർന്നാണ്​ സമകാലികം പംക്​തി തയാറാക്കിയത്​. ഒരു പി.എസ്​.സി മെംബർക്കാണ്​ പി.എസ്​.സി ബുള്ളറ്റി​​​െൻറ ​ചുമതല​. പി.എസ്​.സി സെക്രട്ടറിയാണ്​ ജനറൽ എഡിറ്റർ. സംഭവം പരിശോധിച്ച്​ നടപടിയെടുക്കുമെന്ന്​ പി.എസ്​.സി സെക്രട്ടറി അറിയിച്ചു. തിങ്കളാഴ്​ച നടക്കുന്ന കമീഷൻ യോഗത്തിൽ വിഷയം ചർച്ചയാകും.

Tags:    
News Summary - kerala psc tablighi jamaath malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.