കൊച്ചി: പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റിയുടെ ഉത്തരവുകൾ നടപ്പാക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്. ഇങ്ങനെയാണ് ഉദ്യോഗസ്ഥരുടെ പ്രതികരണമെങ്കിൽ സംസ്ഥാനത്ത് ഇത്തരമൊരു സംവിധാനം പ്രവർത്തിക്കുന്നതെന്തിനാണ്. അതോറിറ്റിക്കുവേണ്ടി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടുപോലും നിയമനം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെയര്മാന് സ്ഥാനം ഒഴിയാനിരിക്കെ അവസാനമായി കൊച്ചിയിൽ നടത്തിയ അതോറിറ്റി സിറ്റിങ്ങിലാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് പൊലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. 2888 കേസ് അതോറിറ്റി കൈകാര്യം ചെയ്തിട്ടുണ്ട്. ഇതില്‍ നാലുശതമാനം മാത്രമാണ് നടപടിക്ക് പൊലീസിന് നിര്‍ദേശം നല്‍കിയത്. എന്നിട്ടും അതോറിറ്റിയുടെ ഉത്തരവുകള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നില്ല. അതോറിറ്റി നല്കുന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമായി കാണാറില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അലംഭാവം പതിവാണെന്നും ചെയര്മാന് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.