നിലക്കൽ: ആന്ധ്രയിൽനിന്ന് എത്തിയ യുവതികളുടെ വൻ സംഘത്തെ നിലക്കലിൽ പൊലീസ് തടഞ്ഞു. ചൊവ്വാഴ്ച പുലർച്ചയോടെ മൂന്ന് ബസിലായി എത്തിയ 140 അംഗ സംഘത്തിലുണ്ടായിരുന്ന 30 യുവതികളാണ് നിലക്കലിൽ എത്തിയത്. ശബരിമലയിലേക്ക് നീങ്ങുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ആക്രമണത്തിന് ഇരയാകാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇതോടെ യുവതികൾ നിലക്കലിൽ തന്നെ തങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പുരുഷന്മാരും കുട്ടികളും 50ന് മേൽ പ്രായമുള്ള സ്ത്രീകളും ശബരിമലയിലേക്ക് പോയി.
കോടതിവിധിയുടെ സാഹചര്യത്തിൽ മല ചവിട്ടാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെന്നും അതിനാലാണ് തങ്ങൾ കൂട്ടമായി എത്തിയതെന്നും അവർ പറഞ്ഞു. കേരളത്തിൽനിന്ന് ഇത്തരത്തിൽ തടയാൻ ശ്രമമുണ്ടാകുമെന്ന് കരുതിയിരുന്നില്ല. തങ്ങൾ മുൻവർഷങ്ങളിൽ എത്തുേമ്പാൾ പമ്പയിൽ എത്തി ദർശനം നടത്തി മടങ്ങുകയായിരുന്നു പതിവെന്ന് സ്ത്രീകൾ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെ ദർശനത്തിനുപോയി മടങ്ങി എത്തിയവർക്കൊപ്പം യുവതികളും മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.