പൊലീസ് വീഴ്ച; പാഴായത് അരഡസനോളം പദ്ധതികള്‍

കോട്ടയം: തൃശൂരില്‍ സൗമ്യയും പെരുമ്പാവൂരില്‍ ജിഷയും അതിദാരുണമായി കൊല്ലപ്പെട്ടതിനത്തെുടര്‍ന്ന് സ്ത്രീസുരക്ഷക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ അവതാളത്തില്‍. പ്രമുഖ നടിയെ കാറില്‍ ഉപദ്രവിച്ചിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിയാത്തത് സുരക്ഷ പദ്ധതികളുടെ പാളിച്ചയാണെന്ന ആക്ഷേപം  സേനയില്‍ വ്യാപകമാണ്. നിര്‍ഭയ കേരളം-സുരക്ഷിത കേരളം, ഓപറേഷന്‍ സ്ത്രീ അഭിമാന്‍, സ്മാര്‍ട്ട്  പൊലീസ്, കരുതല്‍ തുടങ്ങി അരഡസനോളം പദ്ധതികളാണ് മാറിമാറി വന്ന സര്‍ക്കാറുകള്‍ സ്ത്രീസുരക്ഷക്കായി ആവിഷ്കരിച്ചത്. 12 കോടിയോളം രൂപയും ചെലവിട്ടു. നിലവില്‍ എല്ലാം നിലച്ചമട്ടാണ്.

സൗമ്യയുടെ മരണത്തോടെ ട്രെയിനില്‍ സ്ത്രീയാത്രക്കാരുടെ സുരക്ഷക്ക് ഒന്നിലധികം പദ്ധതി നടപ്പാക്കിയിരുന്നു. ഇപ്പോള്‍ സുരക്ഷ പേരിന് മാത്രമായി. ആര്‍.പി.എഫ് നല്‍കുന്ന നാമമാത്ര സുരക്ഷയിലാണ് സ്ത്രീയാത്രക്കാര്‍. സ്ത്രീകള്‍ക്ക് പ്രത്യേക വകുപ്പ് ആരംഭിക്കുമെന്ന പ്രഖ്യാപനവും ജലരേഖയായി. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള പദ്ധതികള്‍, സ്ത്രീസൗഹൃര്‍ദ നിര്‍ഭയ ഹോം സ്റ്റേകള്‍ തുടങ്ങി പുതിയ പല തീരുമാനങ്ങളും പ്രഖ്യാപിച്ചിരുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായും നിര്‍ഭയമായും യാത്രചെയ്യാന്‍ അവസരം ഒരുക്കി ആരംഭിച്ച നിര്‍ഭയ കേരളം പദ്ധതിയുടെ അവസ്ഥ ദയനീയമാണ്.

കേന്ദ്രം 1000 അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഫണ്ട് ലഭിക്കാതായതോടെ പദ്ധതി പൂട്ടിക്കെട്ടി. ഡി.ജി.പി ആയിരുന്ന കെ.എസ്. ബാലസുബ്രഹ്മണ്യം ആരംഭിച്ച ഓപറേഷന്‍ സ്ത്രീ അഭിമാന്‍ പദ്ധതിയും ജലരേഖയായി. ജനമൈത്രി പദ്ധതിയിലൂടെ രണ്ടുലക്ഷം വനിതകള്‍ക്ക് സ്വയം തൊഴില്‍ നല്‍കാനുള്ള പദ്ധതിയും നിലച്ചു. അപകടത്തില്‍പെടുന്ന സ്ത്രീകള്‍ക്ക് മൊബൈല്‍ ആപ്പിലൂടെ പൊലീസുമായി ബന്ധപ്പെടാന്‍ ഹെല്‍പ്പപ്ലൈന്‍ നമ്പര്‍വരെ ഇതിനായി തയാറാക്കിയിരുന്നു.

വിവിധ സ്റ്റേഷനുകളില്‍ സ്ത്രീസുരക്ഷക്കായി വനിത പൊലീസിന്‍െറ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതികളും ഭാഗികമായാണ് നടക്കുന്നത്. ചുമതലപ്പെടുത്തിയ വനിത പൊലീസുകാരെ മറ്റു ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ ഉത്തരവാദിത്തം ഏല്‍ക്കാന്‍ ആരുമില്ലാതായി. സ്ത്രീസുരക്ഷക്കായി പ്രഖ്യാപിച്ച വിമന്‍ ആന്‍റ് ചില്‍ഡ്രന്‍ വെല്‍ഫെയര്‍ കോര്‍ പദ്ധതിയും ഇപ്പോഴില്ല. 1091 എന്ന ഹെല്‍പ്ലൈനിന്‍െറ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്.

നേരെചൊവ്വേ പൊലീസ് സ്റ്റേഷനിലത്തെി പരാതി പറയാന്‍ പോലും സ്ത്രീകള്‍ക്ക് സൗകര്യമില്ലാത്ത അവസ്ഥയാണെന്ന് പൊലീസ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. എല്ലാ സ്റ്റേഷനിലും 24 മണിക്കൂര്‍ വനിത പൊലീസിന്‍െറ സാന്നിധ്യം ഉറപ്പാക്കുമെന്ന പ്രഖ്യാപനവും പൂര്‍ണമായി നടപ്പാക്കിയില്ല.

Tags:    
News Summary - kerala police programmes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.