തിരുവനന്തപുരം: വാഹനങ്ങൾ വാങ്ങിക്കൂട്ടി, പക്ഷേ, ഇന്ധനമടിക്കാൻ കാശില്ല. കേരള പൊലീ സ് കുടിശ്ശികയായി പമ്പ് ഉടമകൾക്ക് നൽകാനുള്ളത് ഒന്നരക്കോടിയിലേറെ രൂപ. അതിവേ ഗ യാത്രക്ക് ഹെലികോപ്ടര്‍ വാങ്ങാനൊരുങ്ങിയ പൊലീസാണ് ഉള്ള വാഹനങ്ങള്‍ക്ക് പെട്രോളും ഡീസലും അടിക്കാൻ പണമില്ലാതെ നട്ടംതിരിയുന്നത്.
പൊലീസ് നവീകരണ പദ്ധതിയുടെ ഭാഗമായി നിരവധി വാഹനങ്ങളാണ് നാല് വർഷത്തിനിടെ വാങ്ങിക്കൂട്ടിയത്. സ്റ്റേഷനുകൾക്ക് ജീപ്പ് വാങ്ങാനുള്ള പണം വകമാറ്റി ആഡംബര കാറുകൾ ഉൾപ്പെടെ വാങ്ങി. ഏറ്റവുമൊടുവിൽ 202 ജീപ്പുകൾ കൂടി മുഖ്യമന്ത്രി പിണറായി വിജയൻ നിരത്തിലിറക്കിയിട്ടുമുണ്ട്. എന്നാൽ, ഇന്ധനമടിച്ചതിന് സർക്കാർ പണം നൽകാത്തതിനാൽ ഇവക്ക് എങ്ങനെ ഇന്ധനം നിറക്കുമെന്ന ആശങ്കയിലാണ് പൊലീസ്. അതിനാൽ വാഹന ഉപയോഗം പരമാവധി കുറയ്ക്കാൻ നടപടി ആരംഭിച്ചു. പ്രധാനമായും ക്യാമ്പുകളിലെ വാഹനങ്ങൾക്കാണ് നിയന്ത്രണം.
പലയിടങ്ങളിലും ജനങ്ങളുടെ െചലവിൽ വാഹനം വാടകക്കെടുപ്പിച്ചാണ് പൊലീസ് കേസ് അന്വേഷണവും മറ്റും നടത്തിവന്നത്. ഇനി വാഹനമില്ലെന്ന് പറഞ്ഞ് ഒഴിയാനും സാധിക്കില്ല. എല്ലാ സ്റ്റേഷനിലും രണ്ട് വീതം ജീപ്പ് ലഭ്യമാക്കിയെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള വിശദീകരണം. പൊലീസ് വാഹനങ്ങളിൽ ഇന്ധനം നിറക്കാൻ ക്വാറി മാഫിയയുടേതുൾപ്പെടെ സഹായം തേടുന്നതായും ആക്ഷേപമുണ്ട്. കുടിശ്ശിക ലഭിക്കാതെ ഇനി ഇന്ധനം നൽകാനാകില്ലെന്ന നിലപാടിലാണ് പെട്രോൾ പമ്പുടമകൾ. ഇതിനിടയിലും ചില ഉദ്യോഗസ്ഥർ പൊലീസ് വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.