അന്താരാഷ്ട്ര ജൂനിയർ സയൻസ് ഒളിമ്പ്യാഡ്: മലയാളി വിദ്യാർഥി അസാൻ ജലീൽ മുഹമ്മദിന്‌ വെങ്കലം

കോഴിക്കോട്: റഷ്യൻ ഫെഡറേഷനിലെ സെറിസ് നഗരം ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര ജൂനിയർ സയൻസ് ഒളിമ്പ്യാഡിൽ (ഐ.ജെ.എസ്.ഒ ) എക്സ് ആൻഡ് വൈ ലേണിങ് പത്താം ക്ലാസ് വിദ്യാർഥി അസാൻ ജലീൽ മുഹമ്മദിന്‌ വെങ്കലം. നവംബർ 23 മുതൽ ഡിസംബർ രണ്ട് വരെ നടന്ന ഇന്റർനാഷനൽ ജൂനിയർ സയൻസ് ഒളിമ്പ്യാഡിന്റെ 22-ാം പതിപ്പിലാണ് ഖത്തറിന്റെ പ്രതിനിധിയായി അസാൻ ജലീൽ വെങ്കല മെഡൽ നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.


ഖത്തറിലെ ക്വീൻസ് ഇന്‍റർനാഷനൽ സ്കൂളിലെ വിദ്യാർഥിയായ അസാൻ ജലീലിൽ കോഴിക്കോട് നരിക്കുനി സ്വദേശിയണ്.

ഡോ: അബ്ദുൽ ജലീൽന്റെയും ഡോ: സെഞ്ചു മുഹമ്മദിന്റെയും മകനാണ്.

സഹോദരങ്ങൾ -അസീം ജലീൽ മുഹമ്മദ്, അസ്ഹർ ജലീൽ മുഹമ്മദ്. 

Tags:    
News Summary - International Junior Science Olympiad: Malayali student Azan Jaleel Muhammad wins bronze

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.