വർക്കല ക്ലിഫിൽ വൻ തീപിടിത്തം; റിസോർട്ട് പൂർണമായും കത്തി നശിച്ചു

തിരുവനന്തപുരം: വർക്കല ക്ലിഫിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചക്ക് രണ്ടരയോടെ നോർത്ത് ക്ലിഫിലെ കലയില റിസോർട്ടിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ റിസോർട്ട് പൂർണമായും കത്തി നശിച്ചു. റിസോർട്ടിൽ ഉണ്ടായിരുന്ന വിനോദ സഞ്ചാരികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല.

റിസോർട്ടിന് മുമ്പിൽ ജീവനക്കാർ ചവറുകൾ കൂട്ടി തീയിട്ടിരുന്നു. ശേഷം കാറ്റിൽ തീപ്പൊരി റിസോർട്ടിലേക്ക് പടരുകയും പിന്നീട് ആളിക്കത്തുകയുമായിരുന്നു. തുടർന്ന് നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാണ്. റിസോർട്ടിലെ മുറികൾ പൂർണമായും കത്തി നശിച്ചു. 

Tags:    
News Summary - Massive fire breaks out at Varkala Cliff; Resort completely destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.