Posted On
date_range Updated On
date_range കേരളത്തിലെ പൊലീസ് സേന രാജ്യത്തിന് മാതൃക -മന്ത്രി വി. ശിവൻകുട്ടി
നേമം: സംസ്ഥാനത്തെ പൊലീസ് സേന രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. നേമം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് പുതുതായി നിർമ്മിക്കുന്ന വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ചെലവിട്ടാണ് വിശ്രമകേന്ദ്രം നിർമിക്കുന്നത്.
സിറ്റി പൊലീസ് കമീഷണർ നാഗരാജു ചകിലം അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനിയർ വി. സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡെ. കമീഷണർ വി. അജിത്ത്, എ.സി.പി എസ്. ഷാജി, ആർ. പ്രദീപ്കുമാർ, കെ. പ്രസാദ്, വി.എസ്. ഷാജി, പൊലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി എ.എൻ. സജീർ, നേമം സി.ഐ രഗീഷ് കുമാർ, എസ്.ഐ മധുമോഹൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.