ദുരിതയാത്രക്ക് ആശ്വാസം! മലബാറിലും മാവേലിക്കും അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന മാവേലി, മലബാർ എക്സ്പ്രസുകളിലടക്കം അധിക കോച്ചുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. മാവേലി എക്സ്പ്രസിലും മലബാർ എക്സ്പ്രസിലും ഓരോ സ്ലീപ്പർ ക്ലാസ് കോച്ചുകൾ വീതമാണ് സ്ഥിരമായി അനുവദിച്ചത്.
സെപ്റ്റംബർ 30 മുതലാണ് അധിക കോച്ചുകളുമായി മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് (16603) സർവീസ് നടത്തുന്നത്. അതേസമയം ഒക്ടോബർ ഒന്ന് മുതലാണ് തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ(16604) അധിക കോച്ചുകളോടെ സർവീസ് ആരംഭിക്കുന്നത്. ഇതോടെ പത്ത് സ്ലീപ്പർ കോച്ചുകളുമായാകും മാവേലി എക്സ്പ്രസിന്റെ സർവീസ്. ഒരു എസി ഫസ്റ്റ് ക്ലാസ് കം ടൂ ടയർ, ഒരു എസി ടൂ ടയർ, അഞ്ച് എസി ത്രീ ടയർ, അഞ്ച് ജനറൽ സെക്കൻഡ് ക്ലാസ്, ഭിന്നശേഷിക്കാർക്കായി രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളും മാവേലി എക്സ്പ്രസിലുണ്ട്.
അതേമയം, സെപ്റ്റംബർ 28ഓടെ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് കൂടി 16630 മംഗളൂരു-തിരുവനന്തപുരം മലബാർ ഉൾപ്പെടുത്തി സർവീസ് ആരംഭിച്ചിട്ടുണ്ട്. 16629 തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് ഇന്ന് മുതൽ അധിക കോച്ചുമായി സർവീസ് നടത്തും. ഇതോടെ മലബാർ എക്സ്പ്രസിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണവും പത്തായി.
താംബരം-കന്യാകുമാരി-താംബരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ(22657/22658) ഒരു എസി ടൂ ടയർ, രണ്ട് എസി ത്രീ ടയർ, മൂന്ന് സ്ലീപ്പർ ക്ലാസ്, ഒരു ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് എന്നിവ സ്ഥിരമായി അധികം അനുവദിച്ചിട്ടുണ്ട്. ഒക്ടോബർ നാല് മുതൽ അധിക കോച്ചുകളുമായാകും ട്രെയിൻ സർവീസ് നടത്തുക. കൂടാതെ, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം-ചെന്നൈ സെൻട്രൽ(22207/22208) ട്രെയിനിൽ രണ്ട് എസി ത്രീ ടയർ കോച്ചുകളും അധികമായി അനുവദിച്ചു. ഒക്ടോബർ രണ്ട്, നാല് തീയതികൾ മുതൽ അധിക കോച്ചുകളുമായി ട്രെയിൻ സർവീസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.