കണ്ണൂരിൽ യു.ഡി.എഫ് സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുത്തു; രണ്ടിടത്ത് ജയം
കണ്ണൂർ: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് തദ്ദേശ വാർഡിലും എൽ.ഡി.എഫ് ജയം. കഴിഞ്ഞ തവണ യു.ഡി.എഫ് വിജയിച്ച പെരളശേരി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡായ ബാവോട് ഈസ്റ്റ് എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ ഡിവിഷൻ എൽ.ഡി.എഫ് നിലനിർത്തി.
ബാവോട് ഈസ്‌റ്റിൽ 65 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിലെ കെ.വി രതീശനാണ് വിജയിച്ചത്. പഞ്ചായത്തംഗം സുരേഷ്ബാബു തണ്ടാരത്തിന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 13 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് യു.ഡി.എഫ് ജയിച്ചത്.
മട്ടന്നൂർ ഉരുവച്ചാലിൽ എ.കെ. സുരേഷ്‌കുമാറാണ് ജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി. 276 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കഴിഞ്ഞ തവണ 269 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായത്. കൗൺസിലറായിരുന്ന എൽഡിഎഫിലെ കെ കെ അഭിമന്യുവിന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.