ഇന്നും സ്വർണവില കുറഞ്ഞു; എട്ടുമാസം കൊണ്ട് കുറഞ്ഞത് 22,040 രൂപ

കോഴിക്കോട്: ഇന്നലെ തുടർച്ചയായി രണ്ടു തവണ കുറഞ്ഞ സ്വർണവില ഇന്നും താഴോട്ട്. പവന് 200 ​രൂപയും ഗ്രാമിന് 25 ​രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13640 പവന് 1,09,120 രൂപയുമായി.

ഇന്ന​ലെ രാവിലെയും ഉച്ചക്ക് ശേഷവുമായി പവന് 2640 രൂപയാണ് കുറഞ്ഞത്. ഒരു പവന് 1,09,320 രൂപയും ഗ്രാമിന് 13,665 രൂപയുമായിരുന്നു വില. രാവിലെ ഒറ്റയടിക്ക് 1840 രൂപയും ഉച്ചക്ക് ശേഷം 800 രൂപയുമാണ് പവന് കുറഞ്ഞത്. ഗ്രാമിന് രാവിലെ 230 രൂപയും ഉച്ചക്ക് ശേഷം 100 രൂപയും കുറഞ്ഞ് 13,665 രൂപയിലാണ് വ്യാപാരം നടന്നത്.

എട്ടുമാസം കൊണ്ട് പവന് കുറഞ്ഞത് 22,040 രൂപയാണ് കുറഞ്ഞത്. ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിലെത്തിയത്. പവന് 1,31,160 രൂപയായിരുന്നു അന്നത്തെ വില. ഇന്ന് പവൻ വില 1,09,120 രൂപ ആയി താഴ്ന്നു. എട്ടുമാസം ​കൊണ്ട് റെക്കോർഡ് നിരക്കിൽനിന്ന് 22,040 രൂപയുടെ കുറവാണ് ഉണ്ടായത്.

2026 ജനുവരി 29-ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണം 5,594.82 ഡോളർ വരെ ഉയർന്നിരുന്നു. ഇപ്പോൾ വില 4,128.88 ഡോളറിലേക്ക് താഴ്ന്നതോടെ റെക്കോർഡ് ഉയരത്തിൽ നിന്ന് ഏകദേശം 1,465.94 ഡോളർ ആണ് കുറഞ്ഞത്. 25 ശതമാനത്തിലേറെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില 4100 ഡോളർ വരെ കുറയാമെന്നും അതിന് മുമ്പ് തന്നെ തിരിച്ചു കയറാം എന്നും സൂചനയുണ്ട്.

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ തുടരുന്നതിനിടെ ക്രൂഡ് ഓയിൽ വില ഉയർന്നത് സ്വർണ്ണവിപണിയിലെ പ്രധാന സമ്മർദ ഘടകങ്ങളിലൊന്നാണ്. എണ്ണവില ഉയരുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പ സമ്മർദം വർധിപ്പിക്കുകയും അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർന്ന നിലയിൽ തുടരാനുള്ള സാധ്യത ശക്തമാക്കുകയും ചെയ്യുന്നു. ഉയർന്ന പലിശനിരക്ക് പലിശ വരുമാനം നൽകാത്ത സ്വർണത്തിന്റെ ആകർഷണം കുറയ്ക്കുന്നതിനാൽ സ്വർണവിലയിൽ സമ്മർദം വർധിപ്പിക്കുന്നുണ്ട്. അതോടൊപ്പം അമേരിക്കൻ ഡോളറിന്റെ ശക്തി, യുഎസ് ബോണ്ട് യീൽഡുകളിലെ മാറ്റം, നിക്ഷേപകരുടെ ലാഭമെടുപ്പ്, ഓഹരി വിപണികളിലേക്കുള്ള പണത്തിന്റെ നീക്കം എന്നിവയും സ്വർണ്ണവിലയിലെ ഇപ്പോഴത്തെ ഇടിവിന് കാരണമാകുന്ന ഘടകങ്ങളാണ്. അടുത്ത ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന അമേരിക്കൻ പണപ്പെരുപ്പ-തൊഴിൽ കണക്കുകളും വിപണിയുടെ ദിശ നിർണയിക്കുന്നതിൽ പ്രധാനമാകും.

സെപ്റ്റംബറിലെ സ്വർണവില (പവനിൽ):

01: 1,15,080 (Morning)

01: 1,13,720 (After noon)

02: 1,11,480

03: 1,13,920

04: 1,14,880

05: 1,13,520

06: 1,13,520

07: 1,13,040

08: 1,13,920

09: 1,13,160

10: 1,14,040

11: 1,12,120

12: 1,14,040

13: 1,13,240

14: 1,13,000

15: 1,12,320

16: 1,12,520

17: 1,12,080

18: 1,13,240

19: 1,14,280

20: 1,14,280

21: 1,14,160 (Morning)

21: 1,13,360 (After noon)

22: 1,13,480 (Morning)

22: 1,12,440 (After noon)

23: 1,13,080

24: 1,11,960

25: 1,12,080

26: 1,11,960

28: 1,10,120

28: 1,09,320

29: 1,09,120

ആഗസ്റ്റ് മാസത്തിലെ സ്വർണവില

1- 105760

2- 105760

3- 105760

4- Rs. 1,05,600 (Lowest of Month)

5-(Morning) 106880

5-(Afternoon) 107680

6 109800

7-(Morning) 109920

7-(Evening) 110920

8- 111720

9- 111720

10- 111440

11-(Morning) 113760

11-(Afternoon) 112800

12- 113560

13-(Morning) 113760

13-(Afternoon) 112640

14-(Morning) 112120

14-(Evening) 113240

15- 113760

16- 113760

17- 114160

18- 114320

19- 113640

20- 116800

21-(Morning) 117680

21-(Afternoon) 118480

22- 119600

23- 119600

24- 1,20,240 (Highest of Month)

25- 120080

26- 120080

27-(Morning) 119520

27-(Afternoon) 117800

28-(Morning) 117200

28-(Afternoon) 118160

29- 116040

30- 116040

31- 114960

Tags:    
News Summary - Gold price falls again, down Rs 22,040 in 8 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.