സ്വപ്നയെ ബംഗളൂരുവിലേക്ക് കടക്കാൻ സഹായിച്ചത് പൊലീസ്​ -രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിമാനത്താവള സ്വർണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷിനെ ​ബംഗളൂരുവിലേക്ക്​ കടക്കാൻ സഹായിച്ചത്​ കേരള പൊലീസെന്ന് പ്രതിപക്ഷ നേതാവ്​​ രമേശ്​ ചെന്നിത്തല. ട്രിപ്പിൾ ലോക്​ഡൗണുള്ള തിരുവനന്തപുരത്തുനിന്നും കടക്കാൻ സഹായിച്ചത് പൊലീസാണെന്ന് വ്യക്തമാണ്.

ശബ്​ദരേഖ പുറത്തുവന്നപ്പോൾ തന്നെ സർക്കാറിന്‍റെ ഒത്തുകളി വ്യക്തമായിരുന്നു. ഇതുസംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പുറത്തുപറയുമെന്നും ചെന്നിത്തല പറഞ്ഞു.

യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​​​​​​െൻറ നയതന്ത്ര​ കാ​ർ​ഗോ ഉ​പ​യോ​ഗി​ച്ച്​ 15 കോ​ടി​യു​ടെ സ്വ​ർ​ണം ക​ട​ത്തി​യ കേസിൽ സ്വപ്ന സുരേഷും സന്ദീപ് നായരും ശനിയാഴ്​ച രാത്രിയാണ്​ പിടിയിലായത്​. ബംഗളൂരുവിൽനിന്ന് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ) ആണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

ഇവരെ നാളെ കൊച്ചിയിൽ എത്തിക്കും. ഇരുവരെയും കസ്റ്റഡിയിലെടുത്ത വിവരം കസ്റ്റംസ് അധികൃതരെ എൻ.ഐ.എ അറിയിച്ചു. കേസിലെ മുഖ്യ ആസൂത്രകയാണ് സ്വ​പ്​​ന സു​രേ​ഷ്​ എ​ന്ന സ്വ​പ്​​ന​പ്ര​ഭ സു​രേ​ഷ്. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ നേ​രി​ട്ട്​ ബ​ന്ധ​മു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന സ​ന്ദീ​പ്​ നാ​യ​ർ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശിയാണ്. കേസിലെ മറ്റൊരു പ്രതി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പി.​എ​സ്. സ​രി​ത്ത്​ ക​സ്​​റ്റം​സി​​​​​​െൻറ ക​സ്​​റ്റ​ഡി​യിലാണ്. യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​ലെ പ്ര​തി​നി​ധി​യു​ടെ പേ​രി​ൽ കു​ടും​ബം അ​യ​ച്ച പാ​ർ​സ​ൽ ഒ​രു​ക്കി​യ യു.​എ.​ഇ​യി​ൽ ക​ഴി​യു​ന്ന കൊ​ച്ചി സ്വ​ദേ​ശി ഫാ​സി​ൽ ഫ​രീ​ദും കേസിൽ പ്രതിയാണ്.

കഴിഞ്ഞ അ​ഞ്ചി​നാ​ണ്​ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ്​ ചു​മ​ത​ല​ക്കാ​ര​​​​​​െൻറ പേ​രി​ലെ​ത്തി​യ ബാ​ഗേ​ജി​ൽ​നി​ന്ന്​ 15 കോ​ടി വി​ല വ​രു​ന്ന 30 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. കേസിൽ നാ​ല്​ പ്ര​തി​ക​ൾ​ക്കെ​തി​രെ എ​ൻ.​ഐ.​എ കഴിഞ്ഞ ദിവസം എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി​യി​ൽ എ​ഫ്.​ഐ.​ആ​ർ സ​മ​ർ​പ്പി​ച്ചിരുന്നു.

Latest Video:

Full View
Tags:    
News Summary - kerala police helped swapna to reach banglore says chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.