അലക്കിയ തുണി ഉണക്കാനിടാന്‍ പോയി; മാധ്യമപ്രവര്‍ത്തകനെതിരെ ക്വാറ​ൈൻറൻ ലംഘിച്ചതിന് കേസ്​

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വിചിത്രമായ കേസ് രജിസ്റ്റര്‍ ചെയ്തു.അലക്കിയ തുണി ഉണക്കാനിട ാന്‍ കാര്‍പോര്‍ച്ചില്‍ പോയ മാധ്യമപ്രവര്‍ത്തകനെതിരെ ക്വാറ​ൈൻറന്‍ ലംഘിച്ചതിന് കേസെടുത്താണ് പോലീസ് പഴുതുകളടച്ച നിയമം നടപ്പിലാക്കിയത്.

തളങ്കര പള്ളിക്കാലിലാണ് സംഭവം. കാസര്‍കോട് വാര്‍ത്ത റിപ്പോര്‍ട്ടര്‍ സുബൈര്‍ പള്ളിക്കാലിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഡ്രോണ്‍ ക്യാമറ ഒപ്പിയെടുത്ത ചിത്രമാണ് കേസിന് ആധാരമെന്നാണ് കാസര്‍കോട് ടൗണ്‍ പോലീസ് അധികൃതര്‍ വിശദീകരിക്കുന്നത്.

വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ കഴിയുന്നവര്‍ക്കെതിരെ പൊലീസ് അനാവശ്യമായി കേസുകളെടുക്കുന്നുവെന്ന പൊതുജനങ്ങളുടെ പരാതിക്ക് ഏറ്റവും നല്ല ഉദാഹരണമാണ് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസെന്ന്​ നാട്ടുകാർ ആരോപിച്ചു.

Tags:    
News Summary - kerala police case against media worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.