Posted On
date_range Updated On
date_range ജലന്ധർ ബിഷപ്പിെൻറ പീഡനം: പൊലീസും വത്തിക്കാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടന്നില്ല
ന്യൂഡൽഹി: ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീയുെട പരാതിയിൽ അന്വേഷണത്തിെൻറ ഭാഗമായി ഡൽഹിയിലെത്തിയ കേരള പൊലീസ് സംഘത്തിന് വത്തിക്കാൻ സ്ഥനപതിയെ കാണാനായില്ല.
മുൻകൂട്ടി അനുമതി വാങ്ങാത്തതിനാലാണ് കൂടിക്കാഴ്ച മുടങ്ങിയത്.
സ്ഥാനപതിയെ കാണാൻ മുൻകൂട്ടി അനുമതി വാങ്ങാത്തതിനാൽ കൂടിക്കാഴ്ചക്ക് അനുമതി നൽകാൻ ആകില്ലെന്ന് വത്തിക്കാൻ എംബസി അധികൃതർ അറിയിച്ചു. അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പൊലീസ് സംഘം എംബസിക്ക് മുന്നിൽ നിന്നും മടങ്ങി. തിങ്കളാഴ്ച സ്ഥാനപതിയെ കാണാൻ ശ്രമിക്കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. സ്ഥാനപതിയെ കാണാൻ സാധിക്കാത്തതിനാൽ സംഘം നാളെ ജലന്ധരിൽ പോയേക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.