കോട്ടയം: പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് എത്ര പ്രകോപനമുണ്ടായാലും സേനാംഗങ്ങൾ സംയമനം പാലിക്കണമെന്ന് കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന തീരുമാനം. വികാരത്തിന് അടിപ്പെട്ടുള്ള പ്രവൃത്തികൾ ചിലരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടാകുന്നത് സേനക്കെതിരെയുള്ള ആക്ഷേപത്തെ ശരിവെക്കുന്നതാകുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. വികാരപരമായ പെരുമാറ്റങ്ങൾ പൂർണമായും ഒഴിവാക്കണം. വിരലിൽ എണ്ണാവുന്ന ചിലരാണ് പ്രശ്നക്കാരാകുന്നത്. സേനയെ മൊത്തം കളങ്കപ്പെടുത്തുന്ന നടപടികളിൽനിന്ന് അവർ പിന്മാറണം. ലാത്തി ഉപയോഗിക്കുന്ന അവസരങ്ങളിൽ അരക്കുതാഴെ മാത്രമെ പ്രയോഗിക്കാവൂ എന്ന് നിർേദശമുണ്ട്. സംഘർഷസാഹചര്യത്തിൽ പരിക്ക് പരമാവധി കുറക്കുന്ന നടപടി മാത്രെമ പാടുള്ളൂവൈന്നും തീരുമാനിച്ചിട്ടുണ്ട്.
പൊലീസിനെതിരായ ആക്ഷേപങ്ങൾ സർക്കാറിെൻറ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി സമ്മേളനം വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിലാണ് പൊലീസിെൻറ പെരുമാറ്റം പൊളിച്ചെഴുതുന്ന തീരുമാനമെടുക്കാൻ നേതൃത്വം തയാറായത്. അമിത ജോലിഭാരം ഉണ്ടാക്കുന്ന സമ്മർദം ഒഴിവാക്കാനുള്ള നിർേദശങ്ങൾ സർക്കാറിന് സമർപ്പിക്കും.
സ്റ്റേഷനുകളിൽ കൂടുതൽ പൊലീസിനെ നിയമിക്കുന്നതിന് സ്റ്റാഫ് പാറ്റേൺ പൂർണമായും നടപ്പാക്കുക, എ.എസ്.ഐ, എസ്.ഐ എന്നിവരുടെ സ്ഥാനക്കയറ്റം കൃത്യമായി നടപ്പാക്കുക, സി.ഐമാരെ എസ്.എച്ച്.ഒ മാരാക്കിയുള്ള ഉത്തരവ് മുഴുവൻ സ്റ്റേഷനുകളിലും നടപ്പാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. വ്യാഴാഴ്ച രാവിലെ പ്രതിനിധിസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് പൊതുസമ്മേളനം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.