പ്രളയ ദുരിതാശ്വാസം പ്രത്യേക ഫണ്ടാക്കണം;​ ഗവർണർക്ക്​ ചെന്നിത്തലയുടെ നിവേദനം

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മാറ്റി പ്രത്യേക അക്കൗണ്ടിലാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ജസ്​റ്റിസ് പി. സദാശിവത്തിന് നിവേദനം നല്‍കി. 

മുന്നറിയിപ്പില്ലാതെ ഡാം തുറന്നതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നതടക്കം നാല് ആവശ്യങ്ങളാണ് നിവേദനത്തില്‍. ദുരന്ത നിവാരണ വകുപ്പ് പുനഃസംഘടിപ്പിച്ച് കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്​ വകമാറ്റി ചെലവഴിക്കാൻ സാധ്യതയുണ്ടെന്ന്​ നിവേദനത്തിൽ പറയുന്നു. ഡാമുകള്‍ ക്രമമായി തുറന്ന് ജലവിതാനം നിയന്ത്രിക്കാതെ എല്ലാം ഒന്നിച്ച്​ തുറന്നതാണ് പ്രളയത്തിനിടയാക്കിയത്​.

മുന്നറിയിപ്പ്​ നല്‍കുന്നതിലും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിലും സര്‍ക്കാറിന്​ വന്‍ വീഴ്ചയുണ്ടായി. ഇതിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. നഷ്​ടപരിഹാരം, പുനരധിവാസം എന്നിവ ഉറപ്പാക്കാൻ ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ​ൈട്രബ്യൂണല്‍ രൂപവത്​കരിക്കണം. നിയമസഭയില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ തള്ളിക്കളഞ്ഞതിനാലാണ് ഗവര്‍ണര്‍ക്ക് നല്‍കിയതെന്ന് ഗവര്‍ണറെ കണ്ട ശേഷം രമേശ് ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.

 

Tags:    
News Summary - Kerala Opposition meet for judicial enquiry for Flood -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.