ഐ.എ.എസുകാര്‍ ഭീതിയുടെ നിഴലിലെന്ന് ചെന്നിത്തല

തിരുവനന്തപുരം; സംസ്ഥാനം നാഥനില്ലാ കളരിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ.എ.എസ്-സര്‍ക്കാര്‍ തര്‍ക്കം കാരണം സംസ്ഥാന ഭരണം സ്തംഭിച്ചിരിക്കുകയാണ്. സര്‍ക്കാറിന്‍റെ നടപടിയില്‍ യുവ ഐ.പി.എസുകാര്‍ അടക്കമുള്ളവര്‍ക്ക് അമര്‍ഷമുണ്ട്. പദ്ധതി നടത്തിപ്പ് അവതാളത്തിലായി. 80 ശതമാനം പദ്ധതി വിഹിതവും ചെലവഴിക്കാനായില്ല. രണ്ട് മാസമായി പദ്ധതി അവലോകനത്തിനായി യോഗം ചേര്‍ന്നിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഭീതിയുടെ നിഴലിലാണ്. വിജിലന്‍സ് ഡയറക്ടറുടെ അപ്രീതിക്ക് പാത്രമാകുന്നവര്‍ക്കെതിരെ കേസ് എടുക്കുന്ന സ്ഥിതിയാണുള്ളത്. ഇടതു മുന്നണിക്ക് ഭരിക്കാനറിയില്ല, സമരം ചെയ്യാനേ അറിയൂ. ഐ.എ.എസ് തര്‍ക്കത്തില്‍ പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി മുന്‍കൈ എടുക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

റേഷന്‍ പ്രതിസന്ധിയെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സര്‍ക്കാര്‍ പൊതുജനങ്ങളുടെ കഞ്ഞികുടി മുട്ടിച്ചെന്നും ചെന്നിത്തല പ്രതികരിച്ചു.

 

Tags:    
News Summary - kerala opposition leader ramesh chennithala comment kerala govt-ias officers issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.