തിരുവല്ലം(തിരുവനന്തപുരം): വൈദ്യുതി മീറ്ററിെൻറ എർത്ത് കമ്പിയിൽനിന്ന് ഷോക്കേറ്റ് നിലവിളിച്ച കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് മാതാവും മകളും മരിച്ചു. രണ്ട് കൈകൾക്കും പൊള്ളലേറ്റ മൂന്ന് വയസ്സുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരുവല്ലം മഠത്തേപറമ്പ് ലെയിൻ മൂലൈയിൽ കടവ് റോഡിൽ എം.എൻ.ആർ.എ-135 ൽ താമസിക്കുന്ന മോഹൻകുമാറിെൻറ ഭാര്യ ഹേന മോഹൻ (50), മകൾ നെല്ലിയോട് ജഡ്ജികുന്നിന് സമീപം താമസിക്കുന്ന നീതുമോഹൻ (29) എന്നിവരാണ് മരിച്ചത്. നീതുവിെൻറ രണ്ടാമത്തെ മകൻ പ്രണവാണ് രക്ഷപ്പെട്ടത്. കുട്ടിയുടെ രണ്ട് കൈപ്പത്തികൾക്കും പൊള്ളലേറ്റു. വെള്ളിയാഴ്ച്ച ഉച്ചക്ക് 12ഓടെയാണ് സംഭവം.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മകെൻറ കരച്ചിൽ കേട്ട് പുറത്തെത്തിയ നീതു എർത്ത് കമ്പിയിൽ തട്ടിക്കിടക്കുന്ന കുഞ്ഞിനെ തട്ടിമാറ്റിയെങ്കിലും വൈദ്യുതാഘാതമേറ്റ് നിലത്തുവീണു. നിലവിളി കേട്ട് പിന്നാലെയെത്തിയ നീതുവിെൻറ മാതാവ് ഹേന, നീതുവിനെ വലിച്ചെടുക്കാൻ ശ്രമിക്കവെ വൈദ്യുതാഘാതമേറ്റ് വീഴുകയായിരുന്നു. 20 മിനിറ്റോളം വൈദ്യുതാഘാതമേറ്റ് ഇരുവരും നിലത്ത് കിടന്നു.
മാതാവിനെയും അമ്മൂമ്മയെും കാണാത്തതിനെതുടർന്ന് നീതുവിെൻറ മൂത്തമകനായ ഏഴു വയസ്സുകാരൻ പ്രയാഗ് വീടിന് പുറത്തെത്തി നോക്കുമ്പോഴാണ് ഇടവഴിയിൽ രണ്ടുപേരും നിലത്ത് കിടക്കുന്നത് കണ്ടത്. ഇവരെ തൊട്ടപ്പോൾ പ്രയാഗിനും ഷോക്കേറ്റു. ഇരുവരെയും തിരുവല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചന്ദ്രുവാണ് നീതുവിെൻറ ഭർത്താവ്. സഹോദരൻ: നിഖിൽ മോഹൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.