ചേർത്തല: സമരം ചെയ്യുന്ന നഴ്സുമാരെ വരുതിയിൽ നിർത്തുക എന്ന ലക്ഷ്യത്തോടെ ആശുപത്രി അടച്ചുപൂട്ടുമെന്ന മാനേജ്മെൻറ് ഭീഷണിയെ വെല്ലുവിളിച്ച് നഴ്സുമാരുടെ സംഘടന. പ്രവാസി നഴ്സുമാരുടെ സഹായത്തോടെ കേരളത്തിൽ ആശുപത്രി ആരംഭിക്കാൻ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ തീരുമാനിച്ചു.
നിർദിഷ്ട ആശുപത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം യു.എന്‍.എ ഇൻറര്‍നാഷനല്‍ കോ ഓഡിനേറ്റര്‍ ജിതിന് ലോഹി കഴിഞ്ഞ ദിവസം യു.എന്‍.എ പ്രവാസി ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിൽ നടത്തിയിരുന്നു. തൃശൂർ കേന്ദ്രീകരിച്ച് 2019 ൽ തുടങ്ങാന്‍ ഉദ്ദേശിച്ച ആശുപത്രി ചേർത്തലയിലെ കെ.വി.എം ആശുപത്രി മാനേജ്മെൻറിെൻറ അടച്ചുപൂട്ടൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ ചേര്‍ത്തലയിലേക്ക് മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. ആശുപത്രി പൂട്ടുമെന്ന നിലപാടിൽ മാനേജ്മെൻറ് ഉറച്ചുനിൽക്കുന്ന പക്ഷം ചേര്‍ത്തലയില്‍ തന്നെ ആശുപത്രി നിര്‍മിച്ച് ജോലി നഷ്ടപ്പെടുന്ന എല്ലാ നഴ്സുമാര്‍ക്കും ജോലി നല്‍കുമെന്ന് യു.എന്‍.എ സംസ്ഥാന പ്രസിഡൻറ ജാസ്മിന് ഷാ അറിയിച്ചു.
തൊഴിൽ നിയമങ്ങള്‍ പാലിച്ചും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചും എങ്ങനെ ആശുപത്രികള്‍ പ്രവര്‍ത്തിപ്പിക്കാമെന്ന് സമൂഹത്തിനുമുന്നില്‍ മാതൃക കാണിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് 36 രാജ്യങ്ങളിലെ 23,000 ത്തിലധികം പ്രവാസി നഴ്സുമാര്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.