ജമാഅത്ത് കൗൺസിൽ സംസ്ഥാന സമ്മേളനം ഇന്ന്

കൊച്ചി: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന സമ്മേളനം ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ എറണാകുളം ടൗൺഹാളിൽ നടക്കും. 10ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകീട്ട് നാലിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യപ്രഭാഷണം നടത്തും. 11.30ന് ‘ഏക സിവിൽകോഡ്: പ്രതിരോധം എങ്ങനെ’ എന്ന വിഷയത്തിലെ സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

രാജ്യത്തെ ജനങ്ങളെ വിഭജിക്കാനും അതുവഴി അധികാരം നിലനിർത്താനുമുള്ള സംഘ്പരിവാറിന്‍റെ ഗൂഢ പദ്ധതിയാണ് ഏക സിവിൽകോഡെന്ന് സംസ്ഥാന പ്രസിഡൻറ് കരമന ബയാർ, ജനറൽ സെക്രട്ടറി മാള എ.എ. അഷ്റഫ് എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മണിപ്പൂർ സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - kerala muslim jamaath council state conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.