െഎ.എസിൽ ​ചേര്‍ന്നതായി പറയപ്പെടുന്ന  മലയാളി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കോഴിക്കോട്: െഎ.എസിൽ ചേര്‍ന്നതായി പറയപ്പെടുന്ന മലയാളി കൊല്ലപ്പെെട്ടന്ന്  സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കോഴിക്കോട് മൂഴിക്കലിനടുത്ത് വിരുപ്പിൽ സ്വദേശി സജീര്‍ മംഗലശ്ശേരിയാണ് അഫ്ഗാനിസ്താനിലെ നംഗാര്‍ഹര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്. എന്നാല്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

അമേരിക്കയോ അഫ്ഗാനിസ്താനോ ഇതുസംബന്ധിച്ച വിവരം കൈമാറിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മരണം സംബന്ധിച്ച് വീട്ടുകാർക്ക് വിവരമൊന്നും ലഭിച്ചിട്ടില്ല. കോഴിക്കോട് എൻ.ഐ.ടിയില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ് ബിരുദം നേടിയശേഷം ജോലിതേടി സൗദിയിലെത്തിയ സജീര്‍ അവിടെനിന്നാണ് അഫ്ഗാനിലേക്ക് പോയത് എന്നാണ് വിവരം. കേരളത്തില്‍നിന്ന് ഐ.എസ് ക്യാമ്പിലേക്ക് പരിശീലനത്തിനുപോയവരെ റിക്രൂട്ട് ചെയ്തത് സജീറാണെന്ന് നേരത്തെ പറയപ്പെട്ടിരുന്നു. എന്നാലിക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം, മാസങ്ങൾക്കുമുമ്പ് എൻ.െഎ.എ സജീറിെൻറ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലായിരുന്നു സജീറിെൻറ സ്കൂള്‍ പഠനം. എൻ.ഐ.ടിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കോഴിക്കോേട്ടക്ക് താമസം മാറ്റിയത്. 
Tags:    
News Summary - kerala man, who joined in ISIS killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.