തിരുവനന്തപുരം/കോഴിക്കോട്/കൊച്ചി: ഹോട്സ്പോട്ട് പ്രദേശങ്ങളിൽ ലോക്ഡൗൺ നിയന്ത്രണം കർശനമാക്കി, കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ സംസ്ഥാനം മൂന്നാംഘട്ടത്തിലേക്ക്. ഗ്രീൻ, ഓറഞ്ച് സോണുകളിൽ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറ് ആക്ടിൽ രജിസ്റ്റർ ചെയ്ത ഭൂരിഭാഗം കടകളും തുറന്നു. ഇതോടെ തിരുവനന്തപുരം ചാല, കോഴിക്കോട് പാളയം, വലിയങ്ങാടി തുടങ്ങിയ പ്രമുഖ വ്യാപാരകേന്ദ്രങ്ങളിൽ വൻ തിരക്കായിരുന്നു.
മിഠായിത്തെരുവിലെ ഒറ്റപ്പെട്ട കടകൾ തുറന്നെങ്കിലും ടൗൺ പൊലീസെത്തി അടപ്പിച്ചു. ലോക്ഡൗൺ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് ഇന്നലെ 3169 പേരെ അറസ്റ്റിലായി. 1911 വാഹനങ്ങളും പിടിച്ചെടുത്തു.
അതേസമയം, ഇളവുകൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കാൻ വൈകിയത് ജനങ്ങളെയും വ്യാപാരികളെയും പൊലീസിനെയും ആശയക്കുഴപ്പത്തിലാക്കി. കോഴിക്കോട് പലയിടങ്ങളിലും തുറന്നകടകൾ പൊലീസ് ഇടപെട്ട് അടപ്പിച്ചത് സംഘഷർത്തിനിടയാക്കി.
തുടർന്ന് ഉച്ചയോടെ ചീഫ് സെക്രട്ടറി ഇടപ്പെട്ട് ഉത്തരവിറക്കുകയായിരുന്നു. എറണാകുളം ജില്ലയെ ഗ്രീൻ സോണായി പ്രഖ്യാപിച്ചെങ്കിലും നഗരത്തിൽ കടകൾ തുറക്കുന്നതിൽ ആശയക്കുഴപ്പം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.