കൊല്ലം: െബ്രയിൻ ട്യൂമർ ശസ്ത്രക്രിയക്കെത്തി ലോക്ഡൗൺ മൂലം കർണാടകയിൽ അകപ്പെട്ട ര ോഗിക്കും മകനും എൻ.എസ് സഹകരണ ആശുപത്രി ആംബുലൻസ് തുണയായി.
രണ്ടാംഘട്ട ശസ്ത്ര ക്രിയക്കായി ഫെബ്രുവരി 28ന് കർണാടകയിലെ വൈറ്റ്ഫീഡ് ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ മെഡിക്കൽ സയൻസസ് ആശുപത്രിയിൽ അഡ്മിറ്റായിരുന്ന അഞ്ചാലുംമൂട് സ്വദേശിനി നിത (39), കൂടെ പോയ മകൻ ബി. നിബൻ (20) എന്നിവരെയാണ് നാട്ടിലെത്തിച്ചത്.
കോവിഡ് - 19 രോഗബാധയുടെ ഭാഗമായി ഈ ആശുപത്രി കോവിഡ് ചികിത്സക്കുള്ള ആശുപത്രിയാക്കി മാറ്റിയതോടെ സർജറി മാറ്റിവെച്ചു. നിതക്കും മകനും മടങ്ങിവരുവാനും കഴിയാതായി. അഭയകേന്ദ്രത്തിലെത്തിയ ഇവർ മുഖ്യമന്ത്രിയുടെ സഹായ സെല്ലിലേക്ക് വിളിക്കുകയും സുരക്ഷിതമായി തിരിച്ചെത്തിക്കുവാൻ മുഖ്യമന്ത്രി കൊല്ലം കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.
തുടർന്ന്, കലക്ടർ എൻ.എസ് സഹകരണ ആശുപത്രിയുമായി ബന്ധപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രി പുറപ്പെട്ട ആംബുലൻസ് ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ രോഗിയുമായി കൊല്ലത്തെത്തി. ജില്ല ഭരണകൂടത്തിെൻറ നിർദേശപ്രകാരം ഇരുവരെയും നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.