ടൂർണ​െമൻറ്​ കമ്മിറ്റി പറയുന്നു; ‘‘ലഫറിയുടെ അന്ത്യം തീരുമാനമായിരിക്കും’

കോഴിക്കോട്​: നാട്ടുംപുറത്തെ സെവൻസ്​ ഫുട്​ബാൾ ടൂർണമ​​െൻറുകളിൽ റഫറിയായിരിക്കുക എന്നുപറഞ്ഞാൽ ജീവൻമരണ കളിയാണ്​. അടികൊണ്ട റഫറിമാരും മത്സരത്തിനിടെ പേടിച്ചോടിയ റഫറിമാരും എല്ലാം നാട്ടുംപുറത്തെ കഥകളിൽ ഏറെയുണ്ട്​. എന്നാൽ ടൂർണമ​​െൻറ്​ കമ്മിറ്റി ഇറക്കുന്ന നിബന്ധനകളിൽ ‘‘ലഫറിയു​െട അന്ത്യം തീരുമാനമായിരിക്കും’’ എന്നെഴുതിയാലോ?

യുവജനവേദി അണിയിച്ചൊരുക്കുന്ന ഫുട്​ബാൾ ടൂർണ​െമൻറ്​ എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ ​പ്രചരിക്കുന്ന കൈയ്യെഴുത്ത്​ നോട്ടീസിലാണ്​ ഇങ്ങനെ ഒരു പരാമർശമുള്ളത്​. റഫറിയുടെ തീരുമാനം അന്തിമമായിരിക്കും എന്ന സെവൻസ്​ ഫുട്​ബാളി​​​െൻറ പ്രാരംഭകാലം തൊട്ടുള്ള ക്ലീഷേ പ്രയോഗം എഴുതിയപ്പോൾ ‘‘ലഫറിയു​െട അന്ത്യം തീരുമാനമായിരിക്കും’’ എന്നായിപ്പോയതായിരിക്കണം.

ഇതുമാത്രമല്ല, പരിക്ക്​ പറ്റിയാൽ കമ്മിറ്റി അറിയുന്നതല്ല, ഗ്രൗണ്ട്​ ഫീ 150ആയിരിക്കും തുടങ്ങിയ നിബന്ധനകളുമുണ്ട്​. ലഹരിപദാർഥങ്ങൾ ഉപയോഗിച്ച്​ കളിക്കാൻ പാടില്ലെന്നുള്ള കർശന നിർദേശവും കമ്മിറ്റിക്കുണ്ട്​​.

ആരാണ്​ നോട്ടീസിനുപിന്നിലുള്ളതെന്നോ എവിടെയാണ്​ മത്സരമെന്നോ വ്യക്തമല്ല. ഇനി ഏതെങ്കിലും ട്രോള​​​െൻറ കരവിരുതാണോ​ ഈ ​നോട്ടീസ്​?. കാര്യം എന്തായാലും കമ്മിറ്റിയ​ുടെ നിബന്ധനകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്​.

Tags:    
News Summary - kerala local football notice viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.