Posted On
date_range Updated On
date_range വനിത ഉദ്യോഗസ്ഥകരെ അകത്താക്കി വാർഡൻ ഹോസ്റ്റൽ പൂട്ടി മുങ്ങി
കട്ടപ്പന: മൂന്നുപേർ അകത്തുണ്ടായിരിക്കെ മെസ് അടച്ച് കട്ടപ്പന വർക്കിങ് വിമൻസ് ഹോസ്റ്റൽ പൂട്ടി വാർഡൻ മുങ്ങി. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി ഹോസ്റ്റൽ തുറപ്പിച്ചു. കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം ഹൗസിങ് ബോർഡിെൻറ കീഴിൽ പ്രവർത്തിക്കുന്ന കട്ടപ്പന വർക്കിങ് വിമൻസ് ഹോസ്റ്റലിലെ മൂന്ന് ഉദ്യോഗസ്ഥകളാണ് കുടുങ്ങിയത്.
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർ, അർബൻ ബാങ്ക് ജീവനക്കാരി, ചക്കുപള്ളം ആയുർവേദ ആശുപത്രിയിലെ ഫാർമസിസ്റ്റ് എന്നിവരെയാണ് വർക്കിങ് വിമൻസ് ഹോസ്റ്റലിൽ വാർഡൻ പൂട്ടിയിട്ടത്. ഹോസ്റ്റലിൽനിന്ന് പുറത്തേക്കിറങ്ങാനുള്ള രണ്ട് ഗേറ്റും പൂട്ടി താക്കോലുമായാണ് പോയത്. ഇനി ഹോസ്റ്റൽ മെസ് പ്രവർത്തിക്കില്ലെന്നും പുറത്തുനിന്ന് ഭക്ഷണം വാങ്ങണമെന്നും ആവശ്യമെങ്കിൽ തന്നെ വിളിക്കണമെന്നും പറഞ്ഞാണ് വാർഡൻ ഹോസ്റ്റൽ വിട്ടത്. ഹോട്ടൽ ജീവനക്കാരൻ രാത്രി ഭക്ഷണവുമായി വന്നെങ്കിലും ഗ്രിൽ തുറക്കാത്തതിനാൽ വാങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് ഇവർ വാർഡനെ ബന്ധപ്പെട്ട് ഗ്രിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും വരുകയോ തുറക്കുകയോ ചെയ്തില്ല. തുടർന്ന് വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാർ വാർഡനെയും ഹൗസിങ് ബോർഡ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും ഗ്രിൽ തുറക്കാൻ നടപടിയുണ്ടായില്ല. പിന്നീട് പൊലീസ് സ്ഥലത്തെത്തി സംസാരിച്ചശേഷം വാർഡെൻറ വീട്ടിലെത്തി അവരെ കൂട്ടിക്കൊണ്ടുവന്ന് പൂട്ട് ബലമായി തുറപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.