Posted On
date_range Updated On
date_range ആളൂരിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈകോടതി നോട്ടീസ്
കൊച്ചി: ജില്ല സെഷൻസ് കോടതിയെയും ജഡ്ജിയെയും അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ അഭിഭാഷകൻ ബി.എ. ആളൂരിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈകോടതി നോട്ടീസ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിക്കെതിരെ ആളൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ നൽകിയ പരാതി സെഷൻസ് ജഡ്ജ് തുടർനടപടിക്ക് ഹൈകോടതിക്ക് കൈമാറിയിരുന്നു. ഇൗ പരാതി ഹരജിയായി പരിഗണിച്ചാണ് ആളൂരിനോട് കോടതി വിശദീകരണം തേടിയത്.
അതേസമയം, ആളൂരിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി മറ്റൊരു അഭിഭാഷകൻ അഡ്വക്കറ്റ് ജനറലിന് നൽകിയ അപേക്ഷയിലും എ.ജി അനുമതി നൽകി. പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞശേഷം ജഡ്ജിനും കോടതിക്കുമെതിരെ പ്രതിയുടെ അഭിഭാഷകനായ ആളൂർ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.