െകാച്ചി: മദ്യപിച്ച് വാഹനമോടിെച്ചന്ന കാരണത്താൽ അപകടകരമായി വാഹനമോടിച്ചു എന്ന കുറ്റംകൂടി ചേർത്ത് കേസെടുക്കാനാവില്ലെന്ന് ഹൈകോടതി. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ അപകടകരമായ ഡ്രൈവിങ്ങിനുകൂടി പൊലീസ് കേെസടുക്കാറുണ്ട്. എന്നാൽ, വ്യക്തമായ തെളിവില്ലാതെ ഇത്തരമൊരു കേസ് എടുക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. മദ്യപിച്ച് വാഹനമോടിച്ചു എന്നതിനുപുറമെ അപകടകരമായി വാഹനമോടിച്ചതിനും േകസെടുത്ത തിരുവല്ല പൊലീസിെൻറ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവല്ല കച്ചേരിപ്പടി സ്വദേശി രഞ്ജി ജോർജ് ചെറിയാൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
മോേട്ടാർ വാഹന നിയമത്തിലെ 185ാം വകുപ്പ് പ്രകാരമാണ് മദ്യപിച്ച് വാഹനമോടിച്ചതിന് കേെസടുത്തത്. ഐ.പി.സി 279ാം വകുപ്പ് പ്രകാരം അപകടകരമായും അശ്രദ്ധയോടെയും വാഹനമോടിച്ചതിനും കേസെടുക്കുകയായിരുന്നു. അപകടമുണ്ടാക്കും വിധം അശ്രദ്ധവും അലക്ഷ്യവുമായി വാഹനമോടിച്ചുവെന്നതിന് വ്യക്തമായ തെളിവില്ലാതെ െഎ.പി.സി പ്രകാരമുള്ള കുറ്റകൃത്യം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. വെറും അശ്രദ്ധ ഇത്തരമൊരു കേസെടുക്കുന്നതിന് പര്യാപ്തമല്ല. കുറ്റകരമായ ക്രിമിനൽ അനാസ്ഥ വ്യക്തമാകണം. അശ്രദ്ധമായി വാഹനം ഒാടിക്കുന്നുവെന്ന് വിവരം നൽകുന്നവർ സ്വമേധയാ നൽകുന്ന വസ്തുതാപരമായ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസിെൻറ നിലനിൽപ്.
2013 ജൂൺ 16ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ഹരജിക്കാരനെതിരെ രണ്ട് വകുപ്പുകൾ ചേർത്ത് കേസെടുത്തത്.
മദ്യപിച്ചെങ്കിലും സ്വാധീനിക്കാൻ പാകത്തിന് മദ്യം അകത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. ബ്രീത്ത് അനലൈസർ പരിശോധന നടത്താത്ത സാഹചര്യത്തിൽ മദ്യപിച്ച് വാഹനമോടിച്ചുവെന്ന േകസും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.