കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഹൈകോടതി വീണ്ടും. തുറമുഖ ഡയറക്ടറായിരിക്കെ മണ്ണുമാന്തിയന്ത്രം ഇടപാടില്‍ സര്‍ക്കാറിന് 2.67 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്‍െറ ഉത്തരവ്.
ഫെബ്രവരി 16ന് കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സര്‍ക്കാറിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണിയുടെ അഭ്യര്‍ഥനപ്രകാരം രണ്ടാഴ്ചകൂടി സമയം അനുവദിക്കുകയായിരുന്നു. ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍ല്‍ സര്‍ക്കാര്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ളെന്നാണ് മനസ്സിലാകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേവലം ക്രിമിനല്‍ നടപടി മാത്രമല്ല, ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ശിപാര്‍ശചെയ്ത ക്രിമിനല്‍ വിചാരണയടക്കമുള്ള നടപടികളാണ് ഹരജിക്കാരന്‍ ആവശ്യപ്പെടുന്നത്.
അതിനാല്‍, റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടി സ്വീകരിക്കാനാകും, എന്ത് നടപടികളാണ് ഇതുവരെ സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
ഈ ഉത്തരവ് ഫെബ്രുവരിയിലെ ഉത്തരവിനൊപ്പം ചീഫ് സെക്രട്ടറിക്ക് കൈമാറാനും നിര്‍ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.