Posted On
date_range Updated On
date_range സ്ത്രീകൾ ഓണത്തിനണിഞ്ഞ വസ്ത്രത്തെക്കുറിച്ച് പരാമർശം; അഭിഭാഷകനെതിരെ പരാതി
കൊച്ചി: സ്ത്രീവിരുദ്ധ പരാമർശത്തിന് ഹൈകോടതി അഭിഭാഷകനെതിരെ പരാതി. അഡ്വ. രാജേഷ് വിജയനെതിരെ കേരള ഹൈകോടതി സ്റ്റാഫ് അസോസിയേഷനാണ് ബാർ കൗൺസിലിന് പരാതി നൽകിയത്.
ഹൈകോടതിയിലെ വനിതാ ജീവനക്കാർ ഓണാഘോഷത്തിനണിഞ്ഞ വസ്ത്രത്തെക്കുറിച്ചായിരുന്നു അഡ്വ. രാജേഷ് വിജയന്‍റെ സ്ത്രീവിരുദ്ധ പരാമർശം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആദ്യ പരാമർശം നടത്തിയത്. തുടർന്ന് വിവാദമായതോടെ ആ പോസ്റ്റ് പിൻവലിച്ച് മറ്റൊരു പോസ്റ്റിടുകയായിരുന്നു.
ഇതിലും സ്ത്രീവിരുദ്ധ പരാമർശമാണ് രാജേഷ് നടത്തിയത്. അച്ചടക്ക നടപടി ആവശ്യപ്പെട്ടാണ് അഡ്വ. രാജേഷിനെതിരെ പരാതി നൽകിയത്. പരാതിയെ തുടർന്ന് രാജേഷിനോട് ബാർകൗൺസിൽ വിശദീകരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.