പ്രതീകാത്മക ചിത്രം
കൊച്ചി: പൊലീസ് സംരക്ഷണംതേടി എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനൊരുങ്ങുന്ന ഒയാസിസ് കമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹരജി ഹൈകോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. കമ്പനി സ്ഥലത്തേക്കുള്ള പ്രവേശനം സമരക്കാർ തടയുന്നതായ ഹരജിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് പരിഗണിച്ചത്. കമ്പനി പ്രവർത്തനത്തിന് സർക്കാർ പ്രാഥമികാനുമതി നൽകിയ സാഹചര്യത്തിൽ അടിസ്ഥാന ജോലി പൂർത്തീകരിക്കാൻപോലും കഴിയുന്നില്ലെന്നാണ് ഹരജി. എതിർകക്ഷികൾക്ക് വിശദീകരണം സമർപ്പിക്കാൻ സമയം അനുവദിച്ചാണ് ഹരജി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.