കേരള ഹൈകോടതി

സംശയരോഗംമൂലം ഭാര്യയെ ബുദ്ധിമുട്ടിക്കുന്നത്​ വിവാഹമോചനത്തിന് മതിയായ കാരണം -ഹൈകോടതി

കൊച്ചി: സംശയരോഗം മൂലം ഭാര്യയെ നിരന്തരം ബുദ്ധിമുട്ടിക്കുന്നത്​ വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന്​ ഹൈകോടതി. സ്നേഹം, വിശ്വാസം, പരസ്പരധാരണ എന്നിവയിൽ അധിഷ്ഠിതമായ വിവാഹത്തിന്റെ അടിത്തറയെത്തന്നെ വിഷലിപ്തമാക്കുന്നതാണ്​ നിരന്തരമായ സംശയവും അവിശ്വാസവും. ഇത്​ വിവാഹജീവിതത്തെ നരകതുല്യമാക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ അഭിപ്രായപ്പെട്ടു.

സംശയരോഗിയായ ഭർത്താവ് നിർബന്ധിച്ച് ജോലി രാജിവെപ്പിക്കുകയും നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നതിനാൽ വിവാഹമോചനം തേടി യുവതി നൽകിയ ഹരജി അനുവദിച്ച ഉത്തരവിലാണ് നിരീക്ഷണം. ആരോപണങ്ങൾ അതിശയോക്തിപരമാണെന്നും യുവതിയുടെ മാതാപിതാക്കളുടെ പ്രേരണയാണ് പിന്നിലെന്നുമുള്ള ഭർത്താവിന്റെ വാദം കോടതി തള്ളി.

Tags:    
News Summary - Kerala High Court about divorce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.