സംസ്ഥാനത്ത് ഇതുവരെ പെയ്തത് 18 ശതമാനം അധികമഴ; കൂടുതൽ തിരുവനന്തപുരത്ത്, കുറവ് ഇടുക്കിയിൽ

തിരുവനന്തപുരം: കടുത്ത ചൂടിനൊടുവിൽ പെയ്ത വേനൽമഴ അതിതീവ്ര മഴയായി പരിണമിച്ചതോടെ സംസ്ഥാനത്ത് ലഭിച്ചത് 18 ശതമാനം അധിക മഴ ലഭിച്ചു. മാർച്ച് ഒന്ന് മുതൽ മെയ് 23 വരെയുള്ള കാലാവസ്ഥ കേന്ദ്രം പുറത്തുവിട്ട കണക്കാണിത്. ഇക്കാലയളവിൽ 277.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 327.3 മില്ലിമീറ്റർ മഴ ലഭിച്ചു.

പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴലഭിച്ചത്. 510.5 എം.എം മഴയാണ് മെയ് 23 വരെ ലഭിച്ചത്.  വേനലിൽ പെയ്യേണ്ട സാധാരണ മഴയേക്കാൾ 19 ശതമാനം കൂടുതലാണ്.

എന്നാൽ അധിക മഴയിൽ ഏറ്റവും മുന്നിൽ തിരുവനന്തപുരമാണ്. 51 ശതമാനം അധികമഴയാണ് തിരുവനന്തപുരത്ത് ലഭിച്ചത്. പാലക്കാട് ജില്ലയിൽ 48 ശതമാനവും കോട്ടയത്ത് 35 ശതമാനവും അധികമഴ ലഭിച്ചു. അതേ സമയം ഈ വേനലിൽ മഴക്കമ്മി കൂടുതലുള്ളത് ഇടുക്കിയിലാണ്. 28 ശതമാനമാണ് ഇടുക്കിയിലെ മഴക്കമ്മി. കൊല്ലം ജില്ലയിലും എട്ടു ശതമാനം മഴക്കമ്മിയുണ്ട്.

ലക്ഷദ്വീപിൽ 84 ശതമാനവും മാഹിയിൽ 28 ശതമാനവും അധികമഴ റിപ്പോർട്ട് ചെയ്തു.    



 


Tags:    
News Summary - Kerala has received 18 percent excess rain so far; More in Thiruvananthapuram, less in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.