പി.എം ശ്രീയിൽ കേരള സർക്കാർ വാദം പൊളിഞ്ഞു; ഒപ്പിടാമെന്ന് 2024ൽ തന്നെ ഉറപ്പ് നൽകിയെന്ന് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി

ന്യൂഡൽഹി: പി.എം ശ്രീ ധാരണാപത്രം ഒപ്പുവെക്കുമെന്ന് കേരള സർക്കാർ 2024 മാർച്ചിൽ തന്നെ കേന്ദ്രവുമായി ധാരണയിലെത്തിയിരുന്നുവെന്നും കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ. കേരളം കൂടെ വന്നതിൽ സന്തോഷമു​ണ്ടെന്നും ഇനി എല്ലാവരും ഒരുമിച്ച് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്നും സഞ്ജയ് കുമാർ വ്യക്തമാക്കി. ന്യൂഡൽഹി വിജയ് ചൗക്കിൽ പദാന്ധത ബോധവൽക്കരണ പരിപാടിക്കിടെ പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സഞ്ജയ് കുമാർ.

പി.എം ശ്രീയുമായി ബന്ധപ്പെട്ട് കേരളത്തോട് നിരന്തരം സംഭാഷണവും ആശയവിനിമയവും തുടരുകയായിരുന്നുവെന്നും ഒടുവിൽ ഒപ്പുവെച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും സഞ്ജയ് കുമാർ പറഞ്ഞു. തങ്ങളുടെ പാഠ്യക്രമത്തിന്റെയും പാഠപുസ്തകങ്ങളുടെയും കാര്യത്തിൽ കേരളം പ്രതിജഞാബദ്ധമാണെങ്കിലും ദേശീയ തലത്തിൽ പാഠ്യക്രമത്തിലും മൂല്യനിർണയത്തിലും തുല്യനിലവാരവും നമുക്കാവശ്യമാണ്. ഇവയെല്ലാം ദേശീയ വിദ്യാഭ്യാസ നയം നോക്കുന്നുണ്ട്. വിദ്യാഭ്യാസമെന്നത് ദേശീയ തലത്തിൽ മാത്രമല്ല, അന്തർദേശീയ തലത്തിലും നോക്കേണ്ട ഒന്നാണ്.

വിദ്യാഭ്യാസം സമവർത്തിപ്പട്ടികയിലായതിനാൽ നിർബന്ധം എന്ന് പറയാവുന്ന ഒന്നുമില്ലെന്ന് എൻ.ഇ.പി പാഠ്യപദ്ധതി നടപ്പാക്കൽ നിർബന്ധമാണോ എന്ന ചോദ്യത്തോട് സഞ്ജയ് കുമാർ പ്രതികരിച്ചു. നമ്മുടെ വിദ്യാഭ്യാസം എങ്ങിനെയായിരിക്കണമെന്നതിന്റെ ഒരു ദർശനവും രൂപരേഖയുമാണ് ദേശീയ വിദ്യാഭാസ നയം. രാജ്യത്ത് ദേശീയ തലത്തിൽ ഒരു നയരൂപവൽക്കരണം ആവശ്യമാണ്. വിദ്യാഭ്യാസത്തിൽ മുന്നിട്ടുനിൽക്കുന്ന ഒരു സംസ്ഥാനമായ കേരളം പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടുവെന്നത് എന്നത് സന്തോഷമേറ്റുന്ന കാര്യമാണ്.

ഒരിക്കൽ ഒപ്പുവെച്ചാൽ പദ്ധതിയിൽ നിന്ന് പിന്മാറാനാകുമോ എന്ന കേരളത്തിലെ തർക്കത്തെ കുറിച്ച് ചോദിച്ചപ്പോൾ അതേ കുറിച്ച് താൻ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം മറുപടി നൽകി. കേരളം തങ്ങളോടൊപ്പം വന്നതിലും ഞങ്ങളെല്ലാവരും ഒരുമിച്ച് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിലും അങ്ങേയറ്റം സന്തോഷമുണ്ടെന്നും സഞ്ജയ് കുമാർ പറഞ്ഞു. കേരളത്തിന്റെ അനുഭവത്തിൽ നിന്ന് രാജ്യത്തിനൊന്നാകെ പഠിക്കാനുണ്ടെന്നും സഞ്ജയ് കുമാർ കൂട്ടിച്ചേർത്തു.

അതേസമയം, പി.എം ശ്രീ പദ്ധതി ഒപ്പിട്ട് ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പാക്കാൻ തയാറാണെന്ന് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതോടെ സംസ്ഥാന സർക്കാറും ഇടതുമുന്നണിയും പ്രഖ്യാപിച്ചത് വ്യക്തമായ നയംമാറ്റമാണ്. ആർ.എസ്.എസ് അജണ്ടയിൽ കേന്ദ്രസർക്കാർ തയാറാക്കിയ എൻ.ഇ.പിക്കെതിരെ 2020 മുതൽ ശക്തമായ പ്രതിരോധം ഉയർത്തിയ സർക്കാറും മുന്നണിയുമാണ് കേരളത്തിൽ ഭരണത്തിലുള്ളത്.

വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ നയരേഖ തയാറാക്കുകയും കേന്ദ്രത്തെ വിയോജിപ്പുകൾ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നങ്ങോട്ട് എൻ.ഇ.പിയുടെ മറവിൽ വിദ്യാഭ്യാസ മേഖലയിൽ പ്രത്യക്ഷപ്പെട്ട കാവിവത്കരണങ്ങൾക്കെതിരെ നിലയുറപ്പിച്ചു. സംസ്ഥാന സർക്കാറിന്‍റെ നിലപാട് ദേശീയ തലത്തിൽ ശ്രദ്ധനേടുകയും കേരളം ബദൽ നയം സൃഷ്ടിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതാണ് പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ട് സർക്കാറും മുന്നണിയും തിരുത്തിയത്.

എൻ.ഇ.പിക്ക് എന്താണ് കുഴപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ വാർത്താസമ്മേളനത്തിൽ ചോദിച്ചു. എല്ലാകാലത്തും ഒരു നയത്തിൽ തന്നെ തുടരാൻ കഴിയില്ലെന്നും എൻ.ഇ.പിയിൽ സാധ്യമാകുന്ന കാര്യങ്ങൾ നടപ്പാക്കുമെന്നും മന്ത്രി തുറന്നുപറഞ്ഞു. ഇടതുനയം മാത്രം നടപ്പാക്കുന്ന സർക്കാരല്ല ഇതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ വിശദീകരണം. കരാർ ഒപ്പിട്ടത് ഭരണപരമായ വിഷയമാണെന്ന് പറഞ്ഞാണ് സർക്കാർ നടപടിയെ ഗോവിന്ദൻ ന്യായീകരിച്ചത്.

ആരോഗ്യ, കാർഷിക മേഖലകളിൽ കേന്ദ്രസർക്കാർ പദ്ധതികളിൽ നിന്ന് ഫണ്ട് വാങ്ങിയതിന്‍റെ കണക്ക് നിരത്തിയാണ് സർക്കാറും പാർട്ടിയും നടപടിയെ ന്യായീകരിക്കുന്നത്. എന്നാൽ ഒരുതലമുറയെ തന്നെ ആശയതലത്തിൽ സ്വാധീനിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ നയംമാറ്റത്തിനാണ് മുന്നണിയും പിണറായി സർക്കാറും പച്ചക്കൊടി വീശിയത്.

അതേസമയം, പി.​എം ശ്രീ​യിൽ ഒപ്പുവെച്ചതോടെ ഇടതുമു​ന്ന​ണി​യി​​ലുണ്ടായ പൊ​ട്ടി​ത്തെ​റി പരിഹരിക്കാനുള്ള സി.പി.എം അനുനയ നീക്കങ്ങൾ പരിഹാരം കണ്ടിട്ടില്ല. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യെ അ​നു​ര​ഞ്​​ജ​ന​ത്തി​നാ​യി സി.​പി.​എം എം.​എ​ൻ സ്മാ​ര​ക​ത്തി​ലേ​ക്ക്​ അ​യ​​ച്ചെ​ങ്കി​ലും സി.​പി.​ഐ അ​തൃ​പ്തി​യും അ​മ​ർ​ഷ​വും ആ​വ​ർ​ത്തി​ച്ചു. ത​ങ്ങ​ൾ ഒ​ത്തു​തീ​ർ​പ്പു​ക​ൾ​ക്കി​ല്ലെ​ന്ന്​ സി.​പി.​ഐ നേ​തൃ​ത്വം ക​ട്ടാ​യം പ​റ​ഞ്ഞു. സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യു​മാ​യി ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, ധാ​ര​ണാ​പ​ത്ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന്​ ആ​വ​ർ​ത്തി​ച്ച​തി​നൊ​പ്പം ഇ​നി കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കേ​ണ്ട​ത്​ സി.​പി.​എം ആ​ണെ​ന്ന്​ കൂ​ടി വ്യ​ക്​​ത​മാ​ക്കി​യാ​ണ്​ മ​ട​ങ്ങി​യ​ത്.

ഫ​ല​ത്തി​ൽ പ​തി​വ് ശൈ​ലി​യി​ലെ സി.​പി.​എം അ​നു​ന​യ​നീ​ക്ക​ങ്ങ​ൾ​ക്ക്​ ചെ​വി ​കൊ​ടു​ക്കാ​നോ വ​ഴ​ങ്ങാ​നോ ഇ​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​ ദേ​ശീ​യ ത​ല​ത്തി​ലും സം​സ്ഥാ​ന ത​ല​ത്തി​ലും സി.​പി.​​ഐ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്​ വ്യ​ക്തം. മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നൊ​പ്പം ത​ങ്ങ​ളു​ടെ മ​ന്ത്രി​മാ​രെ പി​ൻ​വ​ലി​ക്ക​ല​ട​ക്കം നി​ർ​ണാ​യ​ക രാ​ഷ്ട്രീ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കാ​യി തി​ങ്ക​ളാ​ഴ്​​ച സി.​പി.​ഐ എ​ക്സി​ക്യൂ​ട്ടി​വ്​ യോ​ഗം ചേ​രാ​നി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ പ്ര​ശ്​​നം എ​ങ്ങ​നെ ത​ണു​പ്പി​ക്ക​ണ​മെ​ന്ന​തി​ൽ ഉ​ത്ത​ര​മി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ്​ സി.​പി.​എം.

മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ശ​നി​യാ​ഴ്ച എം.​എ​ൻ സ്മാ​ര​ക​ത്തി​ലെ​ത്തി സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വ​ത്തെ​യും മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​നെ​യും ക​​ണ്ടെ​ങ്കി​ലും അ​നു​ര​ഞ്​​ജ​ന​ത്തി​​ന്‍റെ യാ​തൊ​രു സൂ​ച​ന​യും ന​ൽ​കി​യി​ല്ല. കൂ​ടി​ക്കാ​ഴ്ച​ക്ക്​ ​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ‘കാ​ര്യ​ങ്ങ​ൾ പ​ര​സ്പ​രം പ​റ​ഞ്ഞ​ത​ല്ലാ​തെ മ​റ്റൊ​ന്നു​മി​ല്ലെ​ന്നും സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ത്തി​ൽ തീ​രു​ന്ന വി​ഷ​യ​ങ്ങ​ള​ല്ല​ല്ലോ ഇ​തെ​ല്ലാം’ എ​ന്നും തു​റ​ന്ന​ടി​​ച്ച​തി​നൊ​പ്പം പാ​ർ​ട്ടി ഓ​ഫി​സി​ൽ ഒ​രാ​ൾ വ​ന്നാ​ൽ കാ​ണാ​തി​രി​ക്കാ​ൻ പ​റ്റു​മോ എ​ന്ന്​ കൂ​ടി ചോ​ദി​ച്ച​തോ​ടെ കൂ​ടി​ക്കാ​ഴ്ച​യി​ലെ ​വി​കാ​രം​ വ്യ​ക്​​തം.

മ​​ന്ത്രി​സ​ഭ​യെ​യും മു​ന്ന​ണി​യെ​യും ഇ​രു​ട്ടി​ൽ നി​ർ​ത്തി ക​രാ​ർ ഒ​പ്പി​ട്ട ശേ​ഷം ഇ​നി ച​ർ​ച്ച ചെ​യ്യു​ന്ന​തെ​ന്തി​നെ​ന്ന സ​മീ​പ​ന​മാ​ണ്​ ബിനോയ് വിശ്വം സ്വീ​ക​രി​ച്ച​തെ​ന്നാ​ണ്​ വി​വ​രം. ഫ​ണ്ട്​ ല​ഭ്യ​മാ​ക്കാ​നു​ള്ള കു​റു​ക്കു​വ​ഴി​യാ​ണ്​ ക​രാ​ർ ഒ​പ്പി​ട​ൽ എ​ന്ന​ല്ലാ​തെ എ​ൻ.​ഇ.​പി​യോ കേ​ന്ദ്ര അ​ജ​ണ്ട​ക​ളോ ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ ​ശി​വ​ൻ​കു​ട്ടി വി​ശ​ദീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ധാ​ര​ണാ​പ​ത്ര​ത്തി​​ലെ ‘പി.​എം ശ്രീ ​ഒ​പ്പി​ട്ട സം​സ്ഥാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​ൻ.​ഇ.​പി ന​ട​പ്പാ​ക്ക​ണ​മെ​ന്ന’ ഒ​ന്നാ​മ​ത്തെ വ്യ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ബി​നോ​യ്​ വി​ശ്വ​ത്തി​ന്‍റെ പ്ര​തി​രോ​ധം.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് സി.​പി.​എം ആ​സ്ഥാ​ന​മാ​യ ന്യൂ​ഡ​ൽ​ഹി എ.​കെ.​ജി ഭ​വ​നി​ലെ​ത്തി പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യെ ക​ണ്ട് സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ ന​ട​ത്തി​യ അ​ര മ​ണി​ക്കൂ​ർ കൂ​ടി​ക്കാ​ഴ്ച​ക്ക് പി​ന്നാ​ലെ ത​ർ​ക്ക പ​രി​ഹാ​രം ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും പ​ര​മോ​ന്ന​ത നേ​താ​ക്ക​ൾ കേ​ര​ള ഘ​ട​ക​ങ്ങ​ൾ​ക്ക് വി​ടു​ക​യാ​ണു​ണ്ടാ​യ​ത്.  

Tags:    
News Summary - Kerala has promised to sign PM Shri in 2024 itself, says Union School Education Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.